newsroom@amcainnews.com

3,400 ലക്ഷം ഡോളറിലധികം സംശയകരമായ ഇടപാടുകൾ; കാനഡയിൽ ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജിനസ് നേഷൻസ്‌ നടത്തിയ ചിലവുകളിൽ ക്രമക്കേടുകൾ

ഓട്ടവ: കാനഡയിൽ ഫെഡറേഷൻ ഓഫ് സോവറിൻ ഇൻഡിജിനസ് നേഷൻസ്‌ (FSIN) നടത്തിയ ചിലവുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. 3400 ലക്ഷം ഡോളറിലധികം സംശയകരമായ ഇടപാടുകളാണ് ഫെഡറൽ ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയത്. ഇൻഡിജിനസ് സർവീസസ് കാനഡയുടെ അഭ്യർത്ഥനപ്രകാരം KPMG LLP ആണ് ഓഡിറ്റ് നടത്തിയത്. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ നടന്ന 4710 ലക്ഷം ഡോളർ മൂല്യമുള്ള ഇടപാടുകൾ പരിശോധിച്ചു. ഇതിൽ 370 ലക്ഷം ഡോളർ അർഹതയില്ലാതെ നേടിയതും 1.55 ലക്ഷം ഡോളർ ചെലവഴിച്ചതിന് രേഖകളില്ലെന്നും കണ്ടെത്തി.

പാൻഡമിക് കാലത്ത് ലഭിച്ച സഹായ ധനമാണ് പ്രധാനമായും ഓഡിറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. 2020 മുതൽ 2023 വരെ FSIN-ന് 3000 ലക്ഷം ഡോളറിലധികം കോവിഡുമായി ബന്ധപ്പെട്ട് സഹായം ലഭിച്ചു. ഇതിൽ 2350 ലക്ഷം ഡോളറിൻ്റെ ചെലവുകൾക്കാണ് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലാത്തത്. യാത്രാചിലവുകളും മുൻ ജീവനക്കാരന് നൽകിയ കോവിഡ്-19 സഹായങ്ങളും ഉൾപ്പെടെ ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇതേ തുടർന്ന് ധനകാര്യ നിയന്ത്രണം ശക്തിപ്പെടുത്തുകയും, ആഭ്യന്തര നയങ്ങളിൽ പുനപരിശോധന നടത്തുകയും വേണമെന്ന് അധികൃതർ ശുപാർശ ചെയ്തു.

You might also like

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Top Picks for You
Top Picks for You