newsroom@amcainnews.com

വിവാദ ബിൽ 60 പാസാക്കി ഒൻ്റാരിയോ

ഭവന നിർമ്മാതാക്കളുടെയും വാടകക്കാരുടെയും എതിർപ്പ് അവഗണിച്ച്, വിവാദ ഭവന ബിൽ (ബിൽ 60) പാസാക്കി ഒൻ്റാരിയോ. അതേസമയം നിയമനിർമ്മാണം കൂടുതൽ വീടുകൾ നിർമ്മിക്കാൻ സഹായിക്കുമെന്നും വാടക സ്ഥിരത വർധിപ്പിക്കുമെന്നും പ്രവിശ്യാ സർക്കാർ വാദിക്കുന്നു. വാടകക്കാരുടെ സംരക്ഷണത്തിൽ ബിൽ മാറ്റം വരുത്തില്ലെന്നും, നിർമ്മാണം വർധിക്കുന്നത് മൂലം വാടക കുറയുന്നതിന് കാരണമാകുമെന്നും വോട്ടെടുപ്പിന് മുമ്പ് നിയമസഭയിൽ ഭവന മന്ത്രി റോബ് ഫ്ലാക്ക് പറഞ്ഞു. ലാൻഡ്‌ലോർഡ് ആൻഡ് ടെനന്റ് ബോർഡിലെ(LTB) നടപടികൾ വേഗത്തിലാക്കുന്നതിന് ഈ മാറ്റങ്ങൾ ആവശ്യമാണെന്നും റോബ് ഫ്ലാക്ക് വ്യക്തമാക്കി.

ടൊറന്റോ മേയർ ഒലിവിയ ചൗ ഉൾപ്പെടെയുള്ള വിമർശകർ ബില്ലിനെതിരെ വളരെക്കാലമായി എതിർപ്പ് പ്രകടിപ്പിച്ചുവരികയാണ്. ബില്ലിന്റെ നടപടികൾ ഭൂവുടമകൾക്ക് അനുകൂലമാണെന്നും അവർ പറയുന്നു. ശനിയാഴ്ച ക്വീൻസ് പാർക്കിൽ നൂറുകണക്കിന് വാടകക്കാരും ഭവന വക്താക്കളും ഫോർഡ് സർക്കാരിനോട് ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയിരുന്നു.

You might also like

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Top Picks for You
Top Picks for You