newsroom@amcainnews.com

ഇമിഗ്രേഷൻ അധികൃതരെ കബളിപ്പിച്ച് ഇന്ത്യൻ വനിതകളെ കാനഡയിൽ എത്തിക്കാൻ ഇന്ത്യയിൽ രണ്ട് വിവാഹങ്ങൾ കഴിച്ച് ഒൻ്റാരിയോ സ്വദേശി

ഇമിഗ്രേഷൻ അധികൃതരെ കബളിപ്പിച്ച് ഇന്ത്യൻ വനിതകളെ കാനഡയിൽ എത്തിക്കുന്നതിനായി ഇന്ത്യയിൽ രണ്ട് വിവാഹങ്ങൾ കഴിച്ച് ഒൻ്റാരിയോ സ്വദേശി. അമൃത്പാൽ സിംഗ് സിദ്ധു എന്ന ഇന്ത്യൻ വംശജനാണ് രണ്ട് വിവാഹങ്ങൾ കഴിച്ചതായി കോടതിയിൽ സമ്മതിച്ചത്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വനിതകളിൽ നിന്ന് പണവും, രോഗിയായ അമ്മയെ പരിചരിക്കുന്നതിനുള്ള സഹായവുമാണ് ഇയാൾ പ്രതിഫലമായി കൈപ്പറ്റിയത്. ഈ സംഭവങ്ങൾ കനേഡിയൻ ഇമിഗ്രേഷൻ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന ഷാം മാര്യേജ് കേസുകളിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

സിദ്ധുവിൻ്റെ ഈ പ്രവൃത്തികൾ കോടതിയിൽ തുറന്നുകാട്ടപ്പെട്ട തോടെ ഈ വിവാഹങ്ങൾക്ക് നിയമ സാധുത നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 1997-ൽ അമൻദീപ് കൗറുമായി പരമ്പരാഗത രീതിയിൽ വിവാഹം കഴിച്ച ശേഷം ഇരുവരും കാനഡയിൽ ‘അവിവാഹിതർ’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ കാനഡയിലേക്ക് വരാൻ ആഗ്രഹിച്ച സ്ത്രീകളെ സഹായിക്കുന്നതിനായി തട്ടിപ്പ് വിവാഹങ്ങൾ നടത്തിയത്. ആദ്യത്തെ തട്ടിപ്പ് വിവാഹം കരൺജിത് കൗറുമായിട്ടായിരുന്നു. പിന്നീട് 2001-ൽ ഇവർ ഒൻ്റാjfയോയിൽ വെച്ച് വിവാഹമോചനം നേടുകയും ചെയ്തു.

2022-ൽ, സിദ്ധു വീണ്ടും ഇന്ത്യയിലേക്ക് പോവുകയും ഹർജിത് കൗറുമായി രണ്ടാമത് വിവാഹം കഴിച്ചു. 2000-നും 2017-നും ഇടയിൽ സിദ്ധു ഔദ്യോഗിക രേഖകളിൽ അവിവാഹിതൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, തൻ്റെ മുൻ ഭാര്യയായ അമൻദീപ് കൗർ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക രേഖകളിൽ ‘അവിവാഹിതൻ’ എന്ന് രേഖപ്പെടുത്താൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്നും ഇയാൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.

You might also like
Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

Top Picks for You
Top Picks for You