newsroom@amcainnews.com

പ്രതിരോധം ശക്തമാക്കാൻ ഒൻ്റാരിയോ സർക്കാർ: പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡഗ് ഫോർഡ്

പത്ത് വർഷത്തിനുള്ളിൽ പ്രവിശ്യയിലെ പ്രതിരോധ വ്യവസായ മേഖലയെ വികസിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ പദ്ധതി പ്രഖ്യാപിച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ഓട്ടവയിൽ നടക്കുന്ന രാജ്യാന്തര പ്രതിരോധ പ്രദർശനമായ ‘കാൻസെക്’ (CANSEC)-ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുതിയ വികസന പദ്ധതിയിലൂടെ ഒൻ്റാരിയോയിൽ 43,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, 2035-ഓടെ പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 6 ബില്യൺ ഡോളർ ലഭിക്കുമെന്നും ഡഗ് ഫോർഡ് വ്യക്തമാക്കി. കൂടാതെ, പ്രവിശ്യാ സർക്കാരിലേക്ക് പ്രതിവർഷം 400 മില്യൺ ഡോളറിന്റെ നികുതി വരുമാനവും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നാറ്റോ അംഗരാജ്യങ്ങളുടെയും മറ്റ് സഖ്യകക്ഷികളുടെയും പ്രതിരോധ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പുതുതായി രൂപീകരിക്കുന്ന ‘ഡിഫൻസ്, സെക്യൂരിറ്റി ആൻഡ് റീസിലിയൻസ് ബാങ്ക്’ ആതിഥേയത്വം വഹിക്കാൻ കാനഡയെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ഈ അന്താരാഷ്ട്ര ബാങ്കിന്റെ ആസ്ഥാനം ഏത് നഗരത്തിലായിരിക്കണം എന്ന് ഫെഡറൽ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. ടൊറൻ്റോ, മോൺട്രിയൽ, ഓട്ടവ, വൻകൂവർ എന്നീ പ്രമുഖ നഗരങ്ങളാണ് ഈ ബാങ്കിന്റെ ആസ്ഥാനത്തിനായി മത്സരരംഗത്തുള്ളത്.

You might also like
Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

Trapped in a Drug Cartel at Age 12: Shocking Details Emerge on International Networks Targeting Children

12-ാം വയസ്സിൽ മയക്കുമരുന്ന് മാഫിയയുടെ വലയിൽ; കുട്ടികളെ കുടുക്കുന്ന അന്താരാഷ്ട്ര കാർട്ടലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കാനഡയ്ക്കൊപ്പം: ആൽബർട്ട റഫറണ്ടത്തിൽ 70.4% പോളിങ്

ഇല്ലിനോയിയിൽ 156 മില്യണ്‍ ഡോളറിന്‍റെ ഭവനസഹായ പദ്ധതി

Young man dies after eating fish; food poisoning suspected

മത്സ്യം കഴിച്ചതിനു പിന്നാലെ യുവാവിന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം

Top Picks for You
Top Picks for You