newsroom@amcainnews.com

ഒന്റാരിയോ തിരഞ്ഞെടുപ്പ്: രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ മോക്ക് വോട്ട് രേഖപ്പെടുത്തി

ഓട്ടവ: ഇന്ന് നടക്കാനിരിക്കുന്ന ഒന്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി CIVIX, ഇലക്ഷൻസ് ഒന്റാരിയോയുമായി സഹകരിച്ച് സ്റ്റുഡന്റ് വോട്ട് ഒന്റാരിയോ പരിപാടിയി സംഘടിപ്പിച്ചു. ഒന്റാരിയോയിലെ രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് മോക്ക് ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിച്ചു. വിദ്യാർത്ഥികൾക്ക് സ്ഥാനാർത്ഥികളെ പരിചയപ്പെടുക, പ്രവിശ്യയിലെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുക, പാർട്ടി പ്ലാറ്റ്‌ഫോമുകൾ വിശകലനം ചെയ്യുക എന്നിവയാണ് സ്റ്റുഡന്റ് വോട്ട് ഒന്റാരിയോ ലക്ഷ്യം വെക്കുന്നത്. പ്രവിശ്യയിലുടനീളമുള്ള 124 ഇലക്ടറൽ ജില്ലകളെയും ഉൾപ്പെടുത്തി രണ്ടായിരത്തി മുന്നൂറിലധികം സ്‌കൂളുകളാണ് മോക്ക് ഇലക്ഷനിൽ പങ്കെടുത്തത്.

ബാലറ്റുപേപ്പർ, ബാലറ്റ് ബോക്സുകൾ, വോട്ടിങ് സ്‌ക്രീനുകൾ എന്നിവയുൾപ്പെടെയുള്ള ഒരു യഥാർത്ഥ വോട്ടിങ് അനുഭവമാണ് വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിക്കുക. സർക്കാരിനെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മികച്ച പരിശീലനവും നൽകിയിരുന്നു. ജനാധിപത്യ പ്രക്രിയയിൽ പ്രായോഗികമായി ഇടപഴകുന്നതിലൂടെ, വിമർശനാത്മക ചിന്ത, ഗവേഷണം, പൗര ഇടപെടൽ എന്നിവയിൽ വിദ്യാർത്ഥികൾക്ക് അവശ്യ കഴിവുകൾ വികസിപ്പിക്കാൻ കഴിയും. ‘തിരഞ്ഞെടുപ്പുകളുടെ മൂല്യത്തെക്കുറിച്ചും സജീവ പൗരത്വത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാൻ മോക് ഇലക്ഷൻ സഹായിച്ചു -CIVIX-ന്റെ സിഇഒ ലിൻഡ്‌സെ മസൂക്കോപറയുന്നത്

You might also like

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

‘ഹീറ്റ് പമ്പ് റീബേറ്റ്’ പദ്ധതി: വൻ നിക്ഷേപത്തിനൊരുങ്ങി കാർണി സർക്കാർ

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

Top Picks for You
Top Picks for You