newsroom@amcainnews.com

സൂപ്പർ വീസയിലേക്ക് ചുവടുമാറ്റാം; പുതിയ PGP അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഐആർസിസി

പേരന്‍റസ് ആൻഡ് ഗ്രാൻഡ് പേരന്‍റസ് പ്രോഗ്രാമിൽ (PGP) പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC).‌ പുതിയ സ്പോൺസർഷിപ്പ് അപേക്ഷകൾക്കും പെർമനന്റ് റെസിഡൻസി അപേക്ഷകൾക്കും ഇത് ബാധകമാകും. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ മിനിസ്റ്റീരിയൽ ഇൻസ്ട്രക്ഷൻസ് (MI89) പ്രകാരമാണ് തീരുമാനം. 2025-ൽ സമർപ്പിച്ച അപേക്ഷകളിൽ നിന്ന് പരമാവധി 10,000 കംപ്ലീറ്റ് അപേക്ഷകൾ മാത്രമേ ഈ വർഷം പ്രോസസ് ചെയ്യുകയുള്ളൂ. നിലവിലുള്ള ബാക്ക്‌ലോഗ് ക്ലിയർ ചെയ്യുന്നതിനായാണ് ഈ നടപടി. പുതിയ ഇൻടേക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് IRCC വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബാക്ക്‌ലോഗ് പൂർണമായി ക്ലിയർ ആകുന്നതുവരെ PGP പുനരാരംഭിക്കില്ലെന്ന് ഇമിഗ്രേഷൻ വിദഗ്ധർ പറയുന്നു. കാനഡയിലെ ഇന്ത്യൻ, മറ്റ് ഏഷ്യൻ കമ്മ്യൂണിറ്റികളെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കാനഡയിലെ പൗരന്മാരും പെർമനന്റ് റെസിഡന്റ്സും തങ്ങളുടെ പേരന്‍റസിനെയും ഗ്രാൻഡ് പേരന്‍റസിനെയും പെർമനന്റ് റെസിഡന്റായി കൊണ്ടുവരാൻ ഈ പ്രോഗ്രാം പ്രധാന മാർഗമായിരുന്നു. എന്നാൽ 2026-ൽ ഇത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് പല കുടുംബങ്ങളെയും നിരാശപ്പെടുത്തിയിട്ടുണ്ട്. അതേസമയം, PGP അടച്ചിട്ടതിനാൽ, പേരന്‍റസിനെയും ഗ്രാൻഡ് പേരന്‍റസിനെയും കാനഡയിലേക്ക് കൊണ്ടുവരാൻ സൂപ്പർ വീസയാണ് പ്രധാന ഇതരമാർഗം. ഇതുവഴി അവർക്ക് ഒരു തവണ അഞ്ച് വർഷം വരെ കാനഡയിൽ താമസിക്കാം. കൂടാതെ വീസ പുതുക്കാവുന്നതുമാണ്. എന്നാൽ ഇത് പെർമനന്റ് റെസിഡൻസി നൽകുന്നില്ല.

You might also like

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You