newsroom@amcainnews.com

ഡോക്ടര്‍മാരില്ല: ആല്‍ബര്‍ട്ട ആരോഗ്യമേഖല പ്രതിസന്ധിയില്‍

ആല്‍ബര്‍ട്ടയിലെ ആരോഗ്യമേഖല മോശം അവസ്ഥയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. എമര്‍ജന്‍സി യൂണിറ്റിലെ നീണ്ട കാത്തിരിപ്പ് സമയവും ഫാമിലി ഡോക്ടര്‍മാരെ കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന പ്രശ്‌നങ്ങള്‍ എന്ന് ആല്‍ബര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ (AMA) പറയുന്നു. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി യൂണിറ്റില്‍ പോയവരില്‍ 60 ശതമാനം പേരും തങ്ങളുടെ അനുഭവം മോശമെന്ന് വിലയിരുത്തി. അഞ്ചില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടറില്ലെന്നും, ആവശ്യമുള്ളപ്പോള്‍ പകുതിയിലധികം പേര്‍ക്ക് ഡോക്ടറെ കാണാനായില്ലെന്നും AMA റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, AMA-യുടെ സര്‍വേ 1,100 പേരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണെന്നും ഇത് പൂര്‍ണ്ണമായ ചിത്രം നല്‍കുന്നില്ലെന്നും പ്രവിശ്യാ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെയും ആശുപത്രി കിടക്കകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2025 മാര്‍ച്ച് അവസാനം വരെ 12,123 രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുണ്ടെന്നും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 491 ഡോക്ടര്‍മാരുടെ വര്‍ധനയുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 317 പേര്‍ ഫാമിലി ഡോക്ടര്‍മാരാണ്.

എന്നാല്‍, സേവന രംഗത്ത് ഇനിയും ഡോക്ടര്‍മാരെ ആവശ്യമാണെന്ന് AMA ചൂണ്ടിക്കാട്ടി. ജനസംഖ്യാ വര്‍ധന ആരോഗ്യമേഖലയ്ക്ക് വലിയ സമ്മര്‍ദ്ദം നല്‍കുന്നുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

You might also like
Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

Top Picks for You
Top Picks for You