newsroom@amcainnews.com

അമേരിക്കയ്ക്ക് പ്രയോജനകരമല്ല, എല്ലാ ഗുണങ്ങളും കാനഡയ്ക്ക്; യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്

യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മിഷിഗണിലെ ഡിയർബോണിലുള്ള ഫോർഡ് ഫാക്ടറി സന്ദർശനത്തിനിടെയാണ് ട്രംപ് നിലവിലെ വ്യാപാര കരാറിനെതിരെ ആഞ്ഞടിച്ചത്. ഈ കരാർ അമേരിക്കയ്ക്ക് പ്രയോജനകരമല്ലെന്നും ഇതിൻ്റെ എല്ലാ ഗുണങ്ങളും കാനഡയ്ക്കാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാനഡയിലോ മെക്സിക്കോയിലോ നിർമ്മിക്കുന്ന വാഹനങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്നും എല്ലാ ഉൽപ്പന്നങ്ങളും അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്നതാണ് തൻ്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള തൻ്റെ ഉറച്ച തീരുമാനത്തിൻ്റെ ഭാഗമായാണ് ട്രംപ് ഫാക്ടറിയിൽ സന്ദർശനം നടത്തിയത്.
ഈ വർഷം ജൂലൈയിൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ട്രംപിൻ്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.

കരാർ തുടരണോ അതോ റദ്ദാക്കണോ എന്ന കാര്യത്തിൽ ജനുവരി പകുതിയോടെ ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. കാനഡയിലെ ഡയറി വിപണി, സോഫ്റ്റ്‌വുഡ് ലംബർ സബ്‌സിഡി, ഓൺലൈൻ സ്ട്രീമിംഗ് നിയമങ്ങൾ എന്നിവയെച്ചൊല്ലിയുള്ള തർക്കങ്ങൾ ചർച്ചകളിൽ പ്രധാന വിഷയമാകും. നിലവിലെ ത്രികക്ഷി കരാറിന് പകരം കാനഡയുമായും മെക്സിക്കോയുമായും പ്രത്യേക ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടാനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സജീവമായി പരിഗണിക്കുന്നുണ്ട്.

You might also like
Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You