കനേഡിയൻ വിപണിയിലേക്കുള്ള മൂന്ന് വാഹന മോഡലുകളുടെ യുഎസ് ഉൽപാദനം നിർത്തിവെച്ച് നിസ്സാൻ. പാത്ത്ഫൈൻഡർ, മുരാനോ, ഫ്രോണ്ടിയർ എന്നീ മോഡലുകളുടെ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു.
ഓട്ടോ താരിഫുകൾ അതിർത്തി കടന്നുള്ള വ്യാപാരത്തെ സങ്കീർണ്ണമാക്കുന്നതിനാലാണ് ഈ നടപടിയെന്ന് നിസ്സാൻ വ്യക്തമാക്കി. കാനഡയിലെ തങ്ങളുടെ വിൽപ്പനയുടെ 80 ശതമാനത്തിലധികവും ജപ്പാനിലും മെക്സിക്കോയിലും നിർമ്മിച്ച വാഹനങ്ങളിൽ നിന്നാണെന്ന് കമ്പനി പറയുന്നു. കാനഡയിലെ യുഎസ് ഉൽപ്പാദന യൂണിറ്റുകൾക്കായി നിലവിൽ ശരാശരി 90 ദിവസത്തെ ഇൻവെന്ററി നിലനിർത്തുന്നുണ്ടെന്നും വാഹന നിർമ്മാതാക്കൾ പറഞ്ഞു. കാനഡ-യുഎസ് വ്യാപാര ചർച്ച സമീപഭാവിയിൽ വിജയകരമായ ഒരു കരാറിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിസ്സാൻ കൂട്ടിച്ചേർത്തു.