newsroom@amcainnews.com

അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ പുതുതായി രൂപപ്പെടുത്തിയ സിവിക്സ് ടെസ്റ്റ് നിർബന്ധം

മേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ പുതുതായി രൂപപ്പെടുത്തിയ 2025 സിവിക്സ് ടെസ്റ്റ് എഴുതേണ്ടിവരും. അമേരിക്കൻ മൂല്യങ്ങളോട് പൂർണ്ണമായി ചേർന്ന് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായാണ് യുഎസ് അധികൃതരുടെ പുതിയ നടപടി. 2025 ഒക്‌ടോബർ 20ന് ശേഷമാണ് ഫോം N-400 (നാചുറലൈസേഷൻ അപേക്ഷ) സമർപ്പിക്കുന്ന വിദേശികൾക്ക് ഈ പരീക്ഷ ബാധകമാകുന്നത്.

USCIS നടത്തുന്ന 2025 സിവിക്സ് ടെസ്റ്റിൽ, 128 ചോദ്യങ്ങളുടെ പട്ടികയിൽനിന്ന് 20 ചോദ്യങ്ങളാണ് ചോദിക്കുക. അതിൽ 12 ഉത്തരം ശരിയായി പറഞ്ഞാൽ പരീക്ഷയിൽ ജയിക്കാം. 20ൽ ഒൻപത് ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകിയാൽ പരീക്ഷയിൽ പരാജയപ്പെടും. 12 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയാലോ, 9 തെറ്റായ ഉത്തരം നൽകിയാലോ പരീക്ഷകർത്താവ് തുടർചോദ്യങ്ങൾ ചോദിക്കാതെ പരീക്ഷ അവസാനിപ്പിക്കും. നിയമപരമായ സ്ഥിര താമസക്കാർ എന്നും അറിയപ്പെടുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് നാച്ചുറലൈസേഷൻ വഴി യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കൻ സമൂഹത്തിൻ്റെ ഭാഗമാകാൻ അനുവദിക്കുന്ന ഒരു പ്രത്യേക നടപടിയാണ് നാച്ചുറലൈസേഷൻ. ഓരോ പൗരനുമുള്ള പ്രധാനപ്പെട്ട അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഇതിലൂടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലഭിക്കും.

You might also like
Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

Top Picks for You
Top Picks for You