newsroom@amcainnews.com

ട്രക്കുകൾക്കും ബസുകൾക്കും പുതിയ യുഎസ് തീരുവ പ്രാബല്യത്തിൽ

ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും ബസുകൾക്കുമുള്ള പുതിയ തീരുവ എർപ്പെടുത്തി യുഎസ്. ട്രക്കുകൾക്ക് 25% ബസുകൾക്ക് 10% തീരുവയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാനഡ-മെക്സിക്കോ-യുഎസ് കരാർ പ്രകാരം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഭാഗികമായ ഇളവുകൾ ലഭ്യമാകും. ഈ കരാറിന് യോഗ്യതയുള്ള ട്രക്കുകൾക്ക് അവയുടെ യുഎസ് അല്ലാത്ത ഘടകങ്ങൾക്ക് മാത്രമേ 25 ശതമാനം തീരുവ ബാധകമാവുകയുള്ളൂ.

വാണിജ്യ വകുപ്പ് നടപടിക്രമങ്ങൾ സ്ഥാപിക്കുന്നതുവരെ ഇറക്കുമതി ചെയ്യുന്ന ട്രക്ക് ഭാഗങ്ങൾക്ക് നിലവിൽ തീരുവയുണ്ടാകില്ല. യുഎസിലേക്കുള്ള ട്രക്ക് ഇറക്കുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് അടുത്ത അയൽരാജ്യങ്ങളായ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമാണ്. ഈ പുതിയ തീരുവകൾ മെക്സിക്കോയുടെ വ്യാപാര മേഖലയ്ക്ക് ഇതിനോടകം കനത്ത തിരിച്ചടിയായിട്ടുണ്ട്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യുഎസിലേക്കുള്ള ഹെവി വാഹനങ്ങളുടെ കയറ്റുമതി 26 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്. വ്യവസായ മേഖലയിലെ മാന്ദ്യം മെക്സിക്കൻ സമ്പദ്‌വ്യവസ്ഥ മൂന്നാം പാദത്തിൽ 0.3% ആയി കുറഞ്ഞു. തീരുവകളുടെ ആഘാതം കുറയ്ക്കുന്നതിനായി മെക്സിക്കോ ട്രംപ് ഭരണകൂടവുമായുള്ള ചർച്ചകൾ തുടരുകയാണ്.

You might also like

ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം: കാനഡ

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യത: ചൈനീസ് അംബാസഡർ

ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ വേട്ട; 28കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

എഡ്മൻ്റൺ നിവാസികളിൽ പകുതിയിലധികം പേരും കുടിയേറ്റം നഗരത്തിന് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നവർ

Top Picks for You
Top Picks for You