newsroom@amcainnews.com

പുതിയ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീമുമായി ഒൻ്റാരിയോ: യോഗ്യതയും അപേക്ഷിക്കേണ്ട വിധവും ഇതാ

കാനഡ സ്വപ്നം കാണുന്ന വിദേശികൾക്കൊരു സന്തോഷവാർത്ത. കാനഡയിൽ സ്ഥിരതാമസമാക്കാൻ (PR) ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി പുതിയ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീം ആരംഭിച്ച് ഒൻ്റാരിയോ സർക്കാർ. കഴിഞ്ഞ മാസം പ്രവിശ്യയിലെ 8 മുൻ OINP സ്ട്രീമുകളും അടച്ചുപൂട്ടിയതിന് ശേഷമാണ് ഈ ഒൻ്റാരിയോ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീമിന് തുടക്കമിട്ടിരിക്കുന്നത്.

ഒൻ്റാരിയോ വർക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീമിനുള്ള പൂർണ്ണ യോഗ്യതാ മാനദണ്ഡങ്ങൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം അപേക്ഷകരുടെ ജോലി പരിചയവും TEER ലെവലുകളും അടിസ്ഥാനമാക്കി മൂന്ന് പ്രധാന പാത്ത് വേകളാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന തലത്തിലുള്ള ജോലികൾക്കായി പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസവും നിശ്ചിത ഭാഷാ പ്രാവീണ്യവുമുള്ളവർക്കായി TEER 0–3 വിഭാഗവും, അത്യാവശ്യ സേവനങ്ങളിലും ഇടത്തരം തൊഴിലുകളിലുമുള്ള തൊഴിലാളികൾക്കായി ലളിതമായ മാനദണ്ഡങ്ങളോടെയുള്ള TEER 4–5 വിഭാഗവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഒൻ്റാരിയോയിൽ ജോബ് ഓഫർ ഇല്ലാതെ തന്നെ CPSO രജിസ്ട്രേഷനും OHIP ബില്ലിങ് യോഗ്യതയുമുള്ള ഡോക്ടർമാർക്ക് നേരിട്ട് അപേക്ഷിക്കാനുള്ള പ്രത്യേക വിഭാഗവും ഇതിലുണ്ട്.

മാസ്റ്റേഴ്സ്, പിഎച്ച്ഡി ബിരുദധാരികൾക്കായുള്ള പഴയ സ്ട്രീമുകൾക്ക് പകരമായി, പുതിയ സംവിധാനത്തിൽ ജോബ് ഓഫറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഈ വേനൽക്കാലാവസാനത്തോടെ പുതിയ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് സിസ്റ്റം നിലവിൽ വരുമെന്നും പ്രതീക്ഷിക്കുന്നു. ഒൻ്റാരിയോയിൽ PR ലക്ഷ്യമിടുന്നവർ ഉടൻ തന്നെ തങ്ങളുടെ തൊഴിൽ വിഭാഗവും ഭാഷാ പരീക്ഷാ സ്കോറുകളും പരിശോധിക്കണമെന്ന് ഇമിഗ്രേഷൻ നിർദ്ദേശിച്ചു.

You might also like

താരിഫ് ഭീഷണി: ട്രംപുമായി ചർച്ച വേഗത്തിലാക്കുമെന്ന് കാർണി

വിദേശ ജോലി തേടുന്നവർ ശ്രദ്ധിക്കുക: ഒരിക്കലും അവഗണിക്കരുതാത്ത ചതിക്കുഴികൾ (Red Flags)

‘അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ’ ഡിസംബറിൽ തിയേറ്ററുകളിലേക്ക്; ടിക്കറ്റ് വില്പനയും റൺടൈമും പുറത്തുവിട്ട് യു.എസ് തിയേറ്ററുകൾ

കാട്ടുതീയിൽ ഉരുകി വടക്കൻ ഒൻ്റാരിയോ: ആളുകളെ ഒഴിപ്പിച്ചു, ഹൈവേകൾ അടച്ചു

കായികലോകം കീഴടക്കി ന്യൂയോർക്ക് നിക്സ്; മൂന്ന് ESPY പുരസ്കാരങ്ങളുമായി ജെയ്‌ലൻ ബ്രൺസൺ താരം!

വിമാനങ്ങളേക്കാൾ ട്രെയിൻ ഇഷ്ടപ്പെടുന്നവർക്ക് പറക്കാൻ പേടിയുണ്ടെന്നല്ല, അവർ കൂടുതൽ യാത്രാസ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്

Top Picks for You
Top Picks for You