newsroom@amcainnews.com

കാനഡ പെൻഷൻ പ്ലാൻ ജൂലൈ 29 ന് അക്കൗണ്ടിലേക്ക്

ദശലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാർക്ക് ആശ്വാസമായി പുതിയൊരു ഫെഡറൽ ആനുകൂല്യം ഈ ആഴ്ച അക്കൗണ്ടിലെത്തും. വിരമിക്കുമ്പോൾ വരുമാനവും വൈകല്യമോ മരണമോ ഉണ്ടായാൽ ആനുകൂല്യങ്ങളും നൽകുന്നതിന് രൂപകൽപ്പന ചെയ്ത രാജ്യവ്യാപക സോഷ്യൽ ഇൻഷുറൻസ് പ്രോഗ്രാമായ കാനഡ പെൻഷൻ പ്ലാൻ ജൂലൈ 29 വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി അറിയിച്ചു.

65-ാം വയസ്സിൽ ആരംഭിക്കുന്ന റിട്ടയർമെൻ്റ് പെൻഷന്‍റെ പുതിയ ഗുണഭോക്താക്കളുടെ ശരാശരി 877.01 ഡോളറും പരമാവധി തുക 1,507.65 ഡോളറുമാണ്. ഡിസബിലിറ്റി ബെനഫിറ്റ് ശരാശരി 1,234.68 ഡോളറും പരമാവധി 1,741.20 ഡോളറുമാണ്. 65 വയസ്സിന് താഴെയുള്ള സർവൈവർ പെൻഷൻ ശരാശരി 545.71 ഡോളറും പരമാവധി 803.54 ഡോളറും, 65 വയസും അതിൽ കൂടുതലുള്ളവരുടെ സർവൈവർ പെൻഷൻ ശരാശരി 334.24 ഡോളറും പരമാവധി 904.59 ഡോളറുമാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആനുകൂല്യം 307.81 ഡോളറും ഒറ്റത്തവണ മരണാനന്തര ആനുകൂല്യം 2,572.00 ഡോളറുമാണ്. പരമാവധി തുക ലഭിക്കണമെങ്കിൽ വരുമാന പരിധിയ്ക്ക് വിധേയമായി ഏകദേശം 39 വർഷത്തെ കോൺട്രിബ്യൂഷൻ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, കാനഡ സർക്കാരിന്‍റെ CPP പേജ് സന്ദർശിക്കുക അല്ലെങ്കിൽ My Service Canada അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

You might also like
Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Top Picks for You
Top Picks for You