newsroom@amcainnews.com

അനധികൃത കുടിയേറ്റം തടയാൻ കാനഡ; ബിൽ C-12 പ്രാബല്യത്തിൽ

കാനഡയുടെ കുടിയേറ്റ-അഭയാർത്ഥി നിയമങ്ങളിൽ നിർണായക ഭേദ​ഗതികൾ വരുത്തുന്ന ബിൽ C-12 പ്രാബല്യത്തിൽ. 2026 മാർച്ച് 26-നാണ് ഗവർണർ ജനറൽ ബില്ലിൽ ഒപ്പുവെച്ചത്. കുടിയേറ്റ സംവിധാനത്തിലെ പഴുതുകൾ അടയ്ക്കുന്നതിനും അഭയാർത്ഥി അപേക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുമായി നാല് പ്രധാന മേഖലകളിലാണ് നിയമം മാറ്റങ്ങൾ കൊണ്ടുവരുന്നത്.

പുതിയ നിയമപ്രകാരം അഭയാർത്ഥി അപേക്ഷകൾ നൽകുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാനഡയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷം നൽകുന്ന അപേക്ഷകൾ ഇനി മുതൽ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന്റെ (IRB) പരിഗണനയ്ക്ക് അയക്കില്ല. കൂടാതെ, കാനഡ-യുഎസ് അതിർത്തിയിലൂടെ അനധികൃതമായി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം അപേക്ഷ നൽകുന്നവരെയും പരിഗണിക്കില്ല. അഭയാർത്ഥി സംവിധാനത്തെ കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.

അപേക്ഷകരുടെ വിവരങ്ങൾ വിവിധ ഗവൺമെന്റ് വകുപ്പുകൾക്കിടയിൽ സുരക്ഷിതമായി പങ്കുവെക്കാനും വ്യാജരേഖകൾ കണ്ടെത്തിയാൽ വീസകളും വർക്ക് പെർമിറ്റുകളും കൂട്ടത്തോടെ റദ്ദാക്കാനും സർക്കാരിന് ഇനി പുതിയ നിയമം അധികാരം നൽകുന്നു. അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി ലഘൂകരിക്കുന്നതിനൊപ്പം, കാനഡയിൽ നേരിട്ട് ഹാജരുള്ളവരുടെ അപേക്ഷകൾ മാത്രമേ ഇനി മുതൽ പരിഗണിക്കുകയുള്ളൂ. പൊതുതാൽപ്പര്യം മുൻനിർത്തി അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും സർക്കാരിന് സാധിക്കും.

You might also like
Playtime Turned Perilous inside the Car! 3-Year-Old Shifts Gear Sending Vehicle into Pond; Rescue Executed in the Blink of an Eye

കാറിനുള്ളിൽ കളി തകിടം മറിഞ്ഞു! മൂന്നുവയസ്സുകാരി ഗിയർ മാറ്റി, വാഹനം കുളത്തിലേക്ക്; കണ്ണടച്ചു തുറക്കും മുമ്പ് രക്ഷാപ്രവർത്തനം

ഫ്ലോറിഡയിൽ റിപ്പബ്ലിക്കന്‍ വിജയം: ബൈറണ്‍ ഡൊണാള്‍ഡ്‌സ് ഗവർണർ

Toronto bar faces 60-day liquor licence suspension after customer death

ടൊറന്റോയിലെ ബാറിൽ ഉപഭോക്താവ് മരിച്ചു: ലിക്വർ ലൈസൻസ് 60 ദിവസത്തേക്ക് റദ്ദാക്കാൻ തീരുമാനം

Cristiano Ronaldo bids farewell to international football; curtains fall on a 23-year legendary career

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ; 23 വർഷം നീണ്ട ഐതിഹാസിക കരിയറിന് തിരശ്ശീല

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

'Amban' Makes History in Kerala: Actor Sajin Gopu Acquires Rare Jeep Wrangler Whitecap Edition

കേരളത്തിൽ ചരിത്രമെഴുതി ‘അമ്പാൻ’; അപൂർവ്വങ്ങളിൽ അപൂർവ്വമായ ജീപ്പ് റാങ്ഗ്ലർ വൈറ്റ്‌ക്യാപ് എഡിഷൻ സ്വന്തമാക്കി സജിൻ ഗോപു

Top Picks for You
Top Picks for You