newsroom@amcainnews.com

നാസയ്ക്കും രക്ഷയില്ല! പ്രവർത്തനം നിർത്തി വച്ചതായി അറിയിപ്പ്; അടച്ചുപൂട്ടലിനെ കുറിച്ചുള്ള വിവരം നാസയുടെ വെബ്‌സൈറ്റിൽ!

വാഷിങ്ടൻ: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ നാസയ്ക്കും രക്ഷയില്ല. ധനസഹായം ലഭിക്കുന്നതിലുണ്ടാകുന്ന തടസ്സത്തിൽ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. അടച്ചുപൂട്ടലിനെ കുറിച്ചുള്ള വിവരം നാസയുടെ വെബ്‌സൈറ്റിൽ അറിയിപ്പായി നൽകിയിട്ടുണ്ട്. സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാതെ വന്നതോടെയാണ് ഒക്ടോബർ ഒന്നിന് അമേരിക്കയിലെ സർക്കാർ ഓഫിസുകൾ അടച്ചിടാൻ നിർബന്ധിതമായത്.

ലക്ഷക്കണക്കിനാളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്. ഇതോടെ യുഎസിൽ സാമ്പത്തിക അനിശ്ചിതാവസ്ഥ രൂപപ്പെട്ടു. ആറ് വർഷത്തിനിടെ ആദ്യമായിട്ടാണ് അടച്ചിടൽ സംഭവിച്ചത്. അവശ്യസേവനങ്ങൾ ഒഴികെയുള്ള വകുപ്പുകളാണ് പ്രതിസന്ധിയിലായത്.

You might also like

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

The adventurous rescue of the baby elephant by the fishermen

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

അമിതമായി ചൂടാകുന്നു: ചൈനീസ് സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Top Picks for You
Top Picks for You