newsroom@amcainnews.com

തിരുവനന്തപുരത്ത് അരുംകൊല: കുടുംബത്തിലെ 5 പേരെയും കാമുകിയെയും വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് നാടിനെ നടുക്കി 23 വയസുകാരന്റെ ക്രൂരത. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവാണ് സ്വന്തം അമ്മയെയും മുത്തശിയേയും അനിയനേയുമടക്കം അഞ്ച്പേരെ കൊലപ്പെടുത്തിയത്.

കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സൽമാ ബീവിയെയാണ് (88) യുവാവ് ആദ്യം കൊന്നത്. പിന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും വെട്ടിക്കൊന്നു. പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന, 3 ദിവസമായി വീട്ടിലുള്ള പെൺകുട്ടി ഫർഷാന, സഹോദരൻ അഫ്‌സാൻ (13), എന്നിവരെ ആക്രമിച്ചു. പ്രതിയുടെ ആക്രമത്തില്‍ മാതാവ് ഷമിയ്ക്ക് ഗുരുതരമയി പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിനു ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണു പ്രതി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ ഇത് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്.

You might also like

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You