newsroom@amcainnews.com

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

നഗരത്തിലെ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓപ്പറേറ്റര്‍മാരുടെ അനാസ്ഥയും അമിതമായ നിരക്കുകളെ തുടര്‍ന്നുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

പോര്‍ട്ട്‌സ് ടൊറന്റോ നഗരത്തിലെ വുഡ്‌ബൈന്‍ ബീച്ചിലെ തീരപ്രദേശത്തിന്റെ 150 മീറ്ററിനുള്ളില്‍ ജെറ്റ് സ്‌കീകള്‍ ഉള്‍പ്പെടെയുള്ള മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ 2026 ജൂണോടെ നിരോധിക്കാനുള്ള പ്രമേയത്തിന് ടൊറന്റോ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. നീന്തനെത്തുന്നവര്‍ക്കും മറ്റ് ബീച്ച് സന്ദര്‍ശകര്‍ക്കും ഇത് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.

നീന്താനും, കയാക്കിങ്ങിനും എത്തുന്നവരെ അപകടത്തിലാക്കുന്ന അശ്രദ്ധമായി ഓടിക്കുന്ന ഡ്രൈവര്‍മാരെയും ലൈസന്‍സില്ലാത്ത വാടക കമ്പനികളെയും ചൂണ്ടിക്കാട്ടി സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് നിരോധിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍വ്യക്തമാക്കി.

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

Top Picks for You
Top Picks for You