newsroom@amcainnews.com

മിറ്റ് റോംനിയുടെ ഭാര്യാസഹോദരിയെ സതേൺ കാലിഫോർണിയയിൽ മരിച്ച നിലയിൽ

ലോസ് ഏഞ്ചൽസ്: വിരമിച്ച റിപ്പബ്ലിക്കൻ നേതാവും യൂട്ടായിൽ നിന്നുള്ള മുൻസെനറ്ററുമായ മിറ്റ് റോംനിയുടെ ഭാര്യാ സഹോദരിയെ ലോസ് ഏഞ്ചൽസിന് വടക്കുള്ള പ്രാന്തപ്രദേശമായ സാന്താ ക്ലാരിറ്റയിലെ ടൗൺ സെന്റർ പ്രദേശത്തെ ഒരു പാർക്കിംഗ് ഗാരേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലൻസിയ സ്വദേശിനിയായ 64 കാരി കാരി റോംനിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പ് പറഞ്ഞു.

വിഷ പദാർത്ഥങ്ങൾ ഉള്ളിൽചെന്നിട്ടുണ്ടോ എന്നതു സംബന്ധിച്ച പരിശോധനകൾ പൂർത്തിയാകാത്തതിനാൽ അവരുടെ മരണകാരണം അറിയാൻ ‘വൈകുമെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അവർ ഗാരേജിൽ നിന്ന് താഴേയ്ക്ക് മനപൂർവ്വം ചാടിയിരിക്കുകയോ അപ്രതീക്ഷിതമായി വീഴുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.

2008 ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം തേടി മിറ്റ് റോംനി രണ്ടുതവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു, പക്ഷേ പ്രൈമറികൾക്ക് ശേഷം ജോൺ മക്കെയ്‌നിനെ അംഗീകരിച്ചുകൊണ്ട് പിന്മാറി. നാല് വർഷത്തിന് ശേഷം 2012 ൽ അദ്ദേഹം വീണ്ടും മത്സരിച്ചു, ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടി നാമനിർദ്ദേശം നേടി, പക്ഷേ പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയോട് പരാജയപ്പെട്ടു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു; മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത് എട്ട് വിദ്യാർത്ഥികൾ

ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

ബ്രസീലിലെ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി; കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം

ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ വേട്ട; 28കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

Top Picks for You
Top Picks for You