newsroom@amcainnews.com

ടൊറന്റോ പിയേഴ്സണ്‍ എയര്‍പോര്‍ട്ടില്‍ അഞ്ചാംപനി അണുബാധ മുന്നറിയിപ്പ്

ടൊറന്റോ: ടൊറന്റോ പിയേഴ് സണ്‍ രാജ്യാന്തര വിമാനത്താവളം സന്ദര്‍ശിച്ച യാത്രക്കാര്‍ക്ക് അഞ്ചാംപനി അണുബാധയ്ക്ക് സാധ്യ ത ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ ഉദ്യോഗസ്ഥര്‍. മെയ് മാസം മൂന്ന് സിയാറ്റിലില്‍ നിന്ന് ടൊറന്റോയിലേക്കുള്ള എയര്‍ കാനഡ AC540 വിമാനത്തില്‍ പ്രാദേശിക സമയം വൈകുന്നേരം ഏഴരയ്ക്കും രാത്രി പത്തിനും ഇടയില്‍ ടെര്‍മിനല്‍ ഒന്നില്‍ എത്തിയ ഒരു യാത്രികാരന് അഞ്ചാംപനി സ്ഥിരീകരിച്ചതായി പീല്‍ പബ്ലിക് ഹെല്‍ത്ത് പറയുന്നു. ഈ വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരോ ഇയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്നവരോ മെയ് 24 വരെ സ്വയം നിരീക്ഷണത്തിലിരിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

രോഗബാധിതനായ ഒരാള്‍ ശ്വസത്തിലൂടെയോ ഉമിനീരിലൂടെയോ വായുവിലൂടെ പടരുന്ന പകര്‍ച്ചവ്യാധിയാണ് അഞ്ചാംപനി. വൈറസിന് രണ്ട് മണിക്കൂര്‍ വരെ വായുവിലോ ഉപരിതലത്തിലോ സഞ്ചരിക്കാന്‍ കഴിയും.

പനി, മൂക്കൊലിപ്പ്, ചുമ, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, മുഖത്ത് ആരംഭിച്ച് ശരീരത്തിലുടനീളം പടരുന്ന ചുവന്ന ചുണങ്ങു, വായയുടെ ഉള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ പാടുകള്‍ (കോപ്ലിക് പാടുകള്‍) എന്നിവ രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്പെടുന്നു. ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

പീല്‍ മേഖലയില്‍ സ്ഥിരീകരിച്ച ആറാമത്തെ അഞ്ചാംപനി കേസാണിത്. ഒക്ടോബര്‍ മുതല്‍, പ്രവിശ്യയില്‍ 1,243-ലധികം അഞ്ചാംപനി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതില്‍ 84 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതില്‍ 63 പേര്‍കുട്ടികളാണ്.

You might also like

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You