newsroom@amcainnews.com

ഒന്റാരിയോയിൽ അഞ്ചാംപനി കേസുകൾ കുറയുന്നു

പ്രവിശ്യയിൽ അഞ്ചാംപനി കേസുകൾ കുറയുന്നതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച പ്രവിശ്യയിൽ 12 പുതിയ അഞ്ചാംപനി കേസുകളാണ് ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്‌തത്‌. കഴിഞ്ഞ ആഴ്ച 33 പുതിയ കേസുകളും അതിന് മുമ്പുള്ള ആഴ്ച 96 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു.

അഞ്ചാംപനി കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും എല്ലാ ആഴ്ചയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്റാരിയോയിൽ ആകെ 2,223 മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ അഞ്ചാംപനി അണുബാധയുള്ള രണ്ടാമത്തെ പ്രവിശ്യ ആൽബർട്ടയാണ്, വ്യാഴാഴ്ച വരെ 1,179 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒന്റാരിയോയിലും ആൽബർട്ടയിലും, രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുക്കാത്ത ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരാണ്.

You might also like

ഓട്ടോമോട്ടീവ് സെക്ടർ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി മാർക്ക് കാർണി

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണ് രോ​ഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ചു; തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

ഉഷ്ണതരംഗം: ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ സജീവമാക്കി ടൊറന്റോ സിറ്റി

ആൽബർട്ടയിൽ ഇലക്ട്രിക് വാഹന ഡിമാൻഡ് കുറഞ്ഞു

വ്യാപാര ചര്‍ച്ച പുനഃരാരംഭിച്ച് കാനഡ-യുഎസ്

Top Picks for You
Top Picks for You