“പ്രോജക്ട് ബേ (Project Bay)” എന്ന പേരിൽ ഒൻ്റാരിയോയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ ഇന്ത്യൻ വംശജർ അടക്കം 21 പ്രതികളെ അറസ്റ്റ് ചെയ്തു. വിൻസർ പൊലീസ്, ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), മറ്റ് ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ 139 മില്യൺ കാനേഡിയൻ ഡോളർ മൂല്യമുള്ള ഏകദേശം 1.7 ടൺ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഒപ്യം ഉൾപ്പെടെയുള്ള വൻതോതിലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
അന്വേഷണത്തിൽ, നിയമാനുസൃത ചരക്കുഗതാഗത ശൃംഖലയെ മറയാക്കി കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാരെ ഉപയോഗിച്ച് അതിർത്തി കടന്ന് ലഹരിവസ്തുക്കൾ കടത്തുന്ന “ബ്രോക്കർ മോഡൽ” പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. പ്രതികളിൽ പലരും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരാണെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.







