newsroom@amcainnews.com

മോൺട്രിയലിൽ എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് എയർ കാനഡ ജീവനക്കാർ പിടിയിൽ

മോൺട്രിയൽ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് എയർ കാനഡ ജീവനക്കാർ അറസ്റ്റിലായി. എയർ കാനഡയിലെ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിടികൂടിയതെന്ന് ആർസിഎംപി അറിയിച്ചു. പുന്ത കാനയിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്ന് 62.5 കിലോഗ്രാം കോക്കെയ്നും രണ്ട് സ്യൂട്ട്കേസുകളിലായി സൂക്ഷിച്ചിരുന്ന 56 കിലോഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

പിയറി എലിയറ്റ് ട്രൂഡോ വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖല വഴി ഇവർ ലഹരിമരുന്ന് അടങ്ങിയ ബാഗേജുകൾ കടത്താൻ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ നിന്നും മയക്കുമരുന്ന് ഇറക്കുമതി ചെയ്യാനും കഞ്ചാവ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും രണ്ടു ജീവനക്കാരും ഇടപെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഗ്രേറ്റർ മോൺട്രിയൽ മേഖലയിലെ വീടുകളിലും വാഹനത്തിലും ഡോർവലിലെ എയർ കാനഡ വർക്ക് ബേസിലും റെയ്‌ഡ്‌ നടത്തി. അന്വേഷണം പുരോഗമിക്കുന്നു.

You might also like

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

Malayali young woman passed away due to a heart attack in the UK

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

Top Picks for You
Top Picks for You