newsroom@amcainnews.com

‘മാര്‍ത്തോമന്‍’ ക്നാനായ പാട്ട് മത്സരം: ന്യൂയോര്‍ക്ക് സെൻ്റ് സ്റ്റീഫന്‍സിന് ഒന്നാം സ്ഥാനം

അമേരിക്കന്‍ ക്‌നാനായ റീജിയണിലെ കുട്ടികള്‍ക്കായി ചെറുപുഷ്പ മിഷന്‍ ലീഗ് (സിഎംഎല്‍) ക്‌നാനായ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മാര്‍ത്തോമന്‍’ ക്‌നാനായ പാട്ട് മത്സരത്തില്‍ ന്യൂയോര്‍ക്കിലെ സെൻ്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളി ഒന്നാം സ്ഥാനം നേടി. ടാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളി രണ്ടാം സ്ഥാനവും ഓര്‍ലാണ്ടോ സെൻ്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്‌നാനായ സമുദായത്തിന്‍റെ പാരമ്പര്യഗാനമായ ‘മാര്‍ത്തോമന്‍ നന്മയാല്‍ ഒന്ന് തുടങ്ങുന്നു’ എന്ന ഗാനം ആലപിച്ച് വിഡിയോ രൂപത്തില്‍ സമര്‍പ്പിക്കണമെന്നതായിരുന്നു മത്സരത്തിന്‍റെ നിര്‍ദേശം. ക്‌നാനായ വിവാഹാചാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ ഗാനം തലമുറകളായി സമൂഹത്തില്‍ ആലപിച്ചുവരുന്ന ഗാനമാണിത്. വിവാഹചടങ്ങുകള്‍ക്ക് പുറമെ വിവിധ മതപരവും സാംസ്‌കാരികവുമായ ക്‌നാനായ ആഘോഷങ്ങളിലും പ്രാര്‍ത്ഥനാഗാനമായി ഈ ഗാനം ഉപയോഗിച്ചുവരുന്നു.

ജനപ്രീതി നേടിയ വിഡിയോയ്ക്കുള്ള അവാര്‍ഡുകള്‍ ഡാലസിലെ ക്രൈസ്റ്റ് ദ കിങ് ക്‌നാനായ കത്തോലിക്കാ പള്ളിക്കും സാക്രമെൻ്റോയിലെ സെൻ്റ് ജോണ്‍ പോള്‍ ക്‌നാനായ മിഷനും ലഭിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും.

You might also like
BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You