newsroom@amcainnews.com

മയാമി എയര്‍പോര്‍ട്ടില്‍ കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് യാത്രാവിമാനവും കൂട്ടിമുട്ടി

വാഷിങ്ടൺ : മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുപിഎസ് കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് യാത്രാവിമാനവും ടാക്‌സിവേയില്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്ക് നിസാര പരുക്കേറ്റതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ) അന്വേഷണം ആരംഭിച്ചു. രാത്രി 9.15ഓടെയാണ് അപകടമുണ്ടായത്.

ആറു ജീവനക്കാരും 166 യാത്രക്കാരുമാണ് കോപ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737-800 എന്‍ജി വിമാനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ രണ്ടുപേരൊഴികെ വിമാനത്തിലുണ്ടായിരുന്ന മറ്റെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. വിമാനങ്ങള്‍ ടാക്‌സിവേയിലൂടെ നീങ്ങുന്നതിനിടെ കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ഇടത് ചിറകിന്‍റെ അറ്റവും തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു.

കോപ എയര്‍ലൈന്‍സ് വിമാനത്തിന് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം യുപിഎസ് വിമാനത്തിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി എഫ്എഎ വ്യക്തമാക്കി. അപകടത്തിനു പിന്നാലെ വിമാനത്താവളത്തിലെ മറ്റ് ടാക്‌സിവേകള്‍ വഴി വിമാനങ്ങളെ തിരിച്ചുവിട്ടതിനാല്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

You might also like
Authorities launch 'Silver Smiles' project; inauguration on the 20th

‘സിൽവർ സ്മൈൽസ്’ പദ്ധതിയുമായി അധികൃതർ; ഉദ്ഘാടനം 20-ാം തീയതി

യുഎസില്‍ അഞ്ചാംപനി പടരുന്നു; രോഗബാധിതരുടെ എണ്ണം 5,400 കടന്നു, മരണം പത്തായി

അമേരിക്കയിൽ വ്യോമഗതാഗതം സ്തംഭിച്ചു; രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു

Nvidia Creates Oversight Committee For National Security, Export Controls

ദേശീയ സുരക്ഷയ്ക്കും കയറ്റുമതി നിയന്ത്രണത്തിനുമായി മേൽനോട്ട സമിതി രൂപീകരിച്ച് എൻവിഡിയ

Quebecor makes $31B offer to acquire Telus

ടെലസിനെ ഏറ്റെടുക്കാൻ 31 ബില്യൺ ഡോളറിന്റെ വാഗ്ദാനവുമായി ക്യുബെക്കോർ

Child scientists to face future crises; Kottayam District Science Fair with new paths of survival

ഭാവിയുടെ പ്രതിസന്ധികളെ നേരിടാൻ കുട്ടിശാസ്ത്രജ്ഞർ; അതിജീവനത്തിന്റെ പുതുവഴികളുമായി കോട്ടയം ജില്ലാ ശാസ്ത്രമേള

Top Picks for You
Top Picks for You