newsroom@amcainnews.com

അമേരിക്കയിൽ ദേശീയതല പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് പുരസ്കാരം

നോർത്ത് കരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക (FBLA) ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിയായ എഡ്ന എലിസ സാബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിഫോർണിയയിലെ അനാഹൈമിൽ ജൂൺ 29 മുതൽ ജൂലൈ 2 വരെ നടന്ന നാഷണൽ ലീഡർഷിപ്പ് കോൺഫറൻസിലാണ് എഡ്ന ഈ ഉന്നത വിജയം നേടിയത്.

എഫ്.ജെ. കാർനേജ് മിഡിൽ സ്കൂൾ വിദ്യാർത്ഥിനിയായ എഡ്ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ് ദേശീയതലത്തിൽ മത്സരിച്ചത്. “സാമൂഹ്യ സേവനത്തിലൂടെ ആർജ്ജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും” എന്ന വിഷയത്തെക്കുറിച്ചാണ് എഡ്ന സംസാരിച്ചത്. റാലിയിൽ താമസിക്കുന്ന സബിൻ തോമസിന്റെയും എലിസബത്ത് സബിന്റെയും മകളാണ് എഡ്ന.

You might also like

വ്യാപാര ചര്‍ച്ച പുനഃരാരംഭിച്ച് കാനഡ-യുഎസ്

കനേഡിയൻ പൗരന്മാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രയും ഒഴിവാക്കുന്നു

വിദേശ സഹായം നിർത്തലക്കാനുള്ള ട്രംപിന്റെ തീരുമാനം 14 ദശലക്ഷത്തിലധികം ആളുകളെ അകാല മരണത്തിലേക്ക് തള്ളിവിടും, ഭൂരിഭാ​ഗവും കുട്ടികളെന്ന് പഠനം

യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു;ഡിജിറ്റൽ സേവന നികുതി നീക്കം ചെയ്യൽ ഉൾപ്പെടെ ചർച്ചയുടെ ഭാഗമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

വിദേശപൗരന്മാര്‍ക്ക് ക്രിമിനല്‍ ശിക്ഷാവിധിയില്‍ ഇളവ്നല്‍കിയതായി ഐആര്‍സിസി

ആൽബർട്ട ബാറ്റിൽ റിവർ – ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 18-ന്

Top Picks for You
Top Picks for You