newsroom@amcainnews.com

യുകെയിൽ സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവ്, നാടുകടത്താൻ ഉത്തരവിട്ട് കോടതി; കോടതിയിൽ തല കുനിച്ചു പശ്ചാത്താപം പ്രകടിപ്പിച്ച് പ്രതി

ലണ്ടൻ: യുകെയിലെ സമർസെറ്റ് ടോണ്ടനിൽവെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) ആണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താൻ ജഡ്ജി സ്റ്റീഫൻ ക്ലൈമി ഉത്തരവിട്ടു.

കോടതിയിൽ തല കുനിച്ചുനിന്ന മനോജ് പശ്ചാത്താപം പ്രകടിപ്പിച്ചു. അസ്വസ്ഥയായ അപരിചിത യുവതിയെ തെരുവിൽവെച്ച് കണ്ട മനോജ് ചിന്താതിര സമീപിക്കുകയായിരുന്നു. മുപ്പതുകളിലുള്ള യുവതിക്ക് ഇയാൾ കടയിൽനിന്ന് ബിയർ വാങ്ങി നൽകി. താൻ പീഡിപ്പിക്കാൻ പോകുകയാണെന്ന് സ്ത്രീയോട് പറഞ്ഞ ശേഷമാണ് മനോജ് കൃത്യം നടത്തിയത്. ‘ദയവായി തന്നെ ഉപദ്രവിക്കരുത്’ എന്ന് ആവർത്തിച്ച് യുവതി യാചിക്കുന്നത് അടുത്തുള്ള സുരക്ഷാ ക്യാമറകളിൽ പതിഞ്ഞു. തുടക്കത്തിൽ കുറ്റം നിഷേധിച്ച മനോജിനെതിരെ ശക്തമായ തെളിവുകളാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഹാജരാക്കിയത്. ഇതേ തുടർന്നാണ് മനോജ് കുറ്റം സമ്മതിച്ചത്.

You might also like

സ്‌പൈഡർമാൻ: ആദ്യ റിവ്യൂ: ടോം ഹോളണ്ടിന്റെ ചിത്രം മാർവലിന്റെ മികച്ചൊരു തിരിച്ചുവരവ്

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

How a food delivery rider became a literary star, and what it says about China

ഒരു ഭക്ഷണ വിതരണക്കാരൻ എങ്ങനെ സാഹിത്യലോകത്തെ താരമായി; ഇത് ചൈനയെക്കുറിച്ച് നൽകുന്ന സൂചനകളെന്ത്?

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

Top Picks for You
Top Picks for You