newsroom@amcainnews.com

ആൽബർട്ട ഹെൽത്ത് സർവീസസ് ഭാഷാ സേവന പട്ടികയിൽ ഇനി മലയാളവും

ആൽബർട്ട ഹെൽത്ത് സർവീസസിൽ ചികിത്സ തേടുന്നതിന് മലയാളികൾക്ക് ഇനി ഭാഷാപരിമിതി ഇനി ഒരിക്കലും തടസ്സം ആവില്ല. ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) നൽകുന്ന ഭാഷാ സേവനങ്ങളുടെ പട്ടികയിൽ മലയാളം ഔദ്യോഗികമായി ചേർത്തതായി റിപ്പോർട്ട്. ഇതിനായി AHS-ന്‍റെ “I Speak” കാർഡ് ഉപയോഗിക്കാം. ഈ കാർഡിലൂടെ മലയാളത്തിൽ ആശയവിനിമയം നടത്താൻ പ്രൊഫഷണൽ ദ്വിഭാഷിയെ തേടാൻ സാധിക്കും.

ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) “I Speak” കാർഡുകൾ

“I Speak” കാർഡ് എന്നത് വിവിധ ഭാഷകളിലുള്ള ആളുകൾക്ക് അവരുടെ ഭാഷ തിരിച്ചറിയാനും ചികിത്സസംബന്ധമായ ദ്വിഭാഷി സേവനങ്ങൾ (interpretation services) ലഭ്യമാക്കാനും സഹായിക്കുന്ന ഒരു കാർഡാണ്. ഈ കാർഡിൽ, “നിങ്ങളുടെ ഭാഷ ചൂണ്ടിക്കാണിക്കുക, ഒരു ദ്വിഭാഷിയെ വിളിക്കാം” (point to your language, an interpreter will be called) എന്ന വാചകം പല ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കും. ഇത് ഒരു സ്ഥാപനത്തിനുള്ളിൽ ജീവനക്കാർക്ക് ഭാഷാപരമായ സഹായം വേണ്ടവരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു.

ഉപയോഗം : “I Speak” കാർഡുകൾ പ്രധാനമായും ഓഫീസുകളിലും മറ്റ് സേവന സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നു.

പ്രവർത്തനം : “I Speak” കാർഡുകൾ ഉപയോഗിക്കുന്നയാൾക്ക് സ്വന്തം ഭാഷ തിരഞ്ഞെടുക്കാം

ലക്ഷ്യം : ഇത് തർജ്ജമ (interpretation) അല്ലെങ്കിൽ വിവർത്തനം (translation) ആവശ്യമുള്ളവരെ സഹായിക്കുന്നതിനും ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയുള്ളതാണ്.

You might also like

ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടു

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 6,000 അപേക്ഷകർക്ക് പിആർ

ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ അപേക്ഷ കാനഡ വൻതോതിൽ നിരസിക്കുന്നു

കൊടുങ്കാറ്റ്; ഒൻ്റാരിയോയിലും സതേൺ ക്യൂബെക്കിലും കനത്ത മഴ

വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടീഷ് കൊളംബിയയിൽ കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ; ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു

അഫ്ഗാന്‍-പാക് സമാധാന ചര്‍ച്ച പരാജയം; മേഖല വീണ്ടും അശാന്തിയിലേക്ക്

Top Picks for You
Top Picks for You