newsroom@amcainnews.com

യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഡയോസിസ് കുടുംബസംഗമം ജൂലൈ 22 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലങ്കര ആര്‍ച്ച് ഡയോസിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ 37-ാമത് കുടുംബ സംഗമവും യുവജന സംഗമവും ജൂലൈ 22 മുതല്‍ 25 വരെ ന്യൂജേഴ്സി ഓള്‍ഡ് ടാപ്പനിലുള്ള ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടത്തപ്പെടും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ തീരുമാനങ്ങളും ഭാവി പ്രൊജക്ടുകളും ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ എല്‍ദോ മോര്‍ തീത്തോസ് തിരുമേനി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സഭയുടെ ആരാധനാ ക്രമത്തെ (Liturgy) ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് ഇത്തവണത്തെ കുടുംബ സംഗമത്തിന്റെ പ്രധാന തീം. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആണ് പത്രസമ്മേളനം ക്രമീകരിച്ചത്. അഞ്ഞൂറോളം പേര്‍ക്ക് ഒരേസമയം സമ്മേളിക്കുവാന്‍ സൗകര്യമുള്ള ഭദ്രാസന ആസ്ഥാനത്ത് വെച്ച് ചരിത്രത്തിലാദ്യമായാണ് കുടുംബ സംഗമം നടക്കുന്നത്. വിപുലമായ ചാപ്പലുകള്‍, ഓഡിറ്റോറിയം, മിനിഹാളുകള്‍, ഡൈനിങ്ങ് ഹാള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയടങ്ങുന്ന കെട്ടിട സമുച്ചയമാണ് ഇതിനായി ഒരുങ്ങിയിരിക്കുന്നത്. സഭയുടെ പരമോന്നത അദ്ധ്യക്ഷനും നിയുക്ത കത്തോലിക്കാ ബാവായുമായ അഭിവന്ദ്യ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് മെത്രാപ്പോലീത്താ ഉള്‍പ്പെടെ പ്രഗത്ഭരായ വൈദികരും വ്യക്തിത്വങ്ങളും സംഗമത്തില്‍ പങ്കെടുക്കും.

യുവതലമുറയെ സഭയോട് ചേര്‍ത്തുനിര്‍ത്തുന്നതിനായി വിപുലമായ പ്രോഗ്രാമുകളാണ് സമ്മേളനത്തില്‍ വിഭാവനം ചെയ്യുന്നത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന, ഇംഗ്ലീഷിനൊപ്പം മലയാളത്തിലും പ്രാവീണ്യമുള്ള 14 യുവ വൈദികരും മുപ്പതോളം യുവ ശെമ്മാശ്ശന്മാരുമാണ് നിലവില്‍ ഇവിടെ യുവജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതോടൊപ്പം സഭയുടെ വളര്‍ച്ചയ്ക്കായി ആരംഭിച്ച ഓണ്‍ലൈന്‍ സെമിനാരി സംവിധാനം നിലവില്‍ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുമായി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് വിപുലീകരിച്ച് ഓണ്‍-ക്യാമ്പസ് പഠന സൗകര്യമൊരുക്കാനും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ വന്ന് പഠിക്കാനുള്ള അവസരമൊരുക്കാനും ഭദ്രാസനത്തിന് പദ്ധതിയുണ്ട്.

ഭദ്രാസനത്തിന്റെ കീഴില്‍ വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നാട്ടിലും വിദേശത്തുമായി നടന്നുവരുന്നത്. മെയ് 16 ശനിയാഴ്ച ഭദ്രാസന ആസ്ഥാനത്ത് എല്ലാ പള്ളികളുടെയും സഹകരണത്തോടെ വലിയൊരു ഫുഡ് ഫെസ്റ്റിവല്‍ ക്രമീകരിച്ചിട്ടുണ്ട്. നാടന്‍ പൊറോട്ട, ബീഫ്, അങ്കമാലി മാങ്ങാക്കറി, കപ്പ ബിരിയാണി തുടങ്ങിയ വിഭവങ്ങളുമായി ലൈവ് കുക്കിംഗ് അടക്കം പന്ത്രണ്ടോളം ബൂത്തുകളാണ് ഇതിനായി ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ പ്രീ-ഓര്‍ഡര്‍ സംവിധാനത്തിലൂടെ നടത്തുന്ന ഈ ഫെസ്റ്റിവലില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 40,000 മുതല്‍ 50,000 വരെ ഡോളറിന്റെ വരുമാനം പൂര്‍ണ്ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. മുന്‍പ് മെത്രാപ്പോലീത്തയുടെ 15-ാമത് സ്ഥാനാരോഹണ വാര്‍ഷികത്തില്‍ 15 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച 25 ലക്ഷത്തോളം രൂപ ഗവണ്‍മെന്റ് തലത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം നേരിട്ട് നല്‍കാന്‍ സാധിക്കാത്തതിനാല്‍, അവിടുത്തെ പ്രാദേശിക പള്ളികളുടെ സഹായത്തോടെ മറ്റ് ഹൗസിംഗ് പ്രൊജക്ടുകള്‍ക്കായി കൈമാറാന്‍ കഴിഞ്ഞ ഡെലിഗേറ്റ്‌സ് മീറ്റിംഗില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെ പ്രൊബേഷന്‍ സംവിധാനത്തിലൂടെ 22 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനും (12 എണ്ണം പുതിയതും 10 എണ്ണം നവീകരണവും) ഭദ്രാസനം ലക്ഷ്യമിടുന്നുണ്ട്. ലോക്കല്‍ കമ്മ്യൂണിറ്റിയുടെ ഭാഗമായി സാന്‍ഡ്വിച്ച് ചലഞ്ച് പോലുള്ള പരിപാടികളിലൂടെ അമേരിക്കയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കാനഡ ഉള്‍പ്പെടെ അഞ്ച് റീജിയനുകളായാണ് ഭദ്രാസനത്തിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ടെക്‌സാസിലെ ഡാളസ്, ഹൂസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സഭയ്ക്ക് ശക്തമായ സാന്നിധ്യമുണ്ട്.

ഭദ്രാസന സെക്രട്ടറി റവ. ഫാദര്‍ പോള്‍ തോട്ടയ്ക്കാട്ട്, ജോയിന്റ് സെക്രട്ടറി റവ. ഫാദര്‍ ബ്ലെസ്സന്‍ കുര്യാക്കോസ്, ഭദ്രാസന ട്രഷറര്‍ സിമി ജോസഫ്, ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, ഭദ്രാസന മുന്‍ സെക്രട്ടറി റവ. ഫാദര്‍ ജെറി, കൗണ്‍സില്‍ അംഗങ്ങളായ കോര്‍ എപ്പിസ്‌കോപ്പ വെരി റവ. ഫാദര്‍ ജോസഫ് സി. ജോസഫ്, റവ. ഫാദര്‍ കുര്യാക്കോസ് പുതുപ്പാടി, അലക്‌സ് ജോര്‍ജ്, ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ, റോയി മാത്യു, സാബു സ്‌കറിയ, ജോയി ഇട്ടന്‍ എന്നിവരും ഇന്ത്യ പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഈ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ്, കൈരളി ഡയറക്ടര്‍ ജോസ് കാടാപുറം, 24 ന്യൂസ് കോര്‍ഡിനേറ്റര്‍ ബിനു തോമസ്, ഇന്ത്യ പ്രസ് ക്ലബ്ബ് മുന്‍ നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് എന്നിവരും പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.

You might also like

ഓണം ആഘോഷിച്ച് ഹ്യൂസ്റ്റൺ ക്നാനായ ഇടവക സീനിയർ മിനിസ്ട്രി

It feels like a homecoming’: BTS Army takes over Toronto ahead of stadium shows

‘നാടണയുന്നത് പോലെ തോന്നു: റോജർസ് സ്റ്റേഡിയം സംഗീതമേളയ്ക്ക് മുന്നോടിയായി ടൊറന്റോ കീഴടക്കി ബിടിഎസ് ആർമി

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

ഫ്രഞ്ച് കാറ്റഗറി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Deportation threat faced by Blerim Skoro, a former US intelligence agent

യു.എസ് രഹസ്യാന്വേഷണ ഏജന്റുമായിരുന്ന ബ്ലെറിം സ്കോറോ നേരിടുന്ന നാടുകടത്തൽ ഭീഷണി

Top Picks for You
Top Picks for You