newsroom@amcainnews.com

ലെവിറ്റേറ്റിൻറെ മഹാഓണം സെപ്റ്റംബർ ഏഴിന് ടൊറൻ്റോയിൽ; റജിസ്ട്രേഷൻ ആരംഭിച്ചു

ടൊറൻ്റോ: ലെവിറ്റേറ്റിൻറെ മഹാഓണം സെപ്റ്റംബർ ഏഴിന് യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ നടത്തും. കഴിഞ്ഞവർഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകർഷിച്ച ലെവിറ്റേറ്റിൻറെ മഹാഓണത്തിൽ ഇക്കുറി കേരളത്തിൻറെ വിളവെടുപ്പ് ഉൽസവവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും ആഘോഷങ്ങളും കൂടുതൽ പുതുമകളോടെ നടത്തുമെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു. മഹാഒരുമയുടെ പെരുമയുമായി വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു ലെവിറ്റേറ്റ് മഹാഓണം. കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊറൻ്റോയുടെ തിരുമുറ്റത്ത് തിരുവോണത്തിൻറെ മഹാആഘോഷം ഒരുക്കിയത്. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികൾ നടക്കുന്ന ഇത്തരത്തിലൊരു വേദിയിൽ മലയാളികളുടേതായ പരിപാടി ഇതാദ്യമായിരുന്നു.

മഹാചെണ്ടമേളത്തോടെയാകും സാങ്കോഫ സ്ക്വയർ എന്ന യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ മഹാഓണത്തിന് കൊടിയേറുക. നൂറോളം കലാകാരന്മാരെ അണിനിരത്താനാണ് ശ്രമം. ആഘോഷത്തിന് മാറ്റുകൂട്ടാൻ കേരളീയ കലാരൂപങ്ങൾ വേറെയുമുണ്ടാകും. അണിയറയിൽ പരിപാടികളുടെ ഒരുക്കങ്ങളുടെ ചർച്ചയിലാണ് സംഘാടകർ. സംഗീത-നൃത്ത പരിപാടികളും ഗാനമേളയും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവൻ ആഘോഷത്തിൻറെ പുതുപ്പെരുമ ഒരുക്കുകയാണ് ലക്ഷ്യം.

രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എൻറർടെയ്ൻമെൻ്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കിയത്. നൂറോളം കലാകാരന്മാരെ പങ്കെടുപ്പിച്ച് മൂന്നു ഭാഗങ്ങളിലായി ലൈവ് ആയി അവതരിപ്പിച്ച ‘അപ്പാപ്പനും മകനും’ ശ്രദ്ധേയമായിരുന്നു.

മഹാഓണത്തിൻറെ തീയതി പ്രഖ്യാപിച്ച കൂട്ടായ്മയിൽ പൊതുപ്രവർത്തകരും സംരംഭകരും മാധ്യമപ്രവർത്തകരും മറ്റും സന്നിഹിതരായിരുന്നു. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി ബെലൻ്റ് മാത്യു, ലെവിറ്റേറ്റിൻറെ മുൻകാല സ്പോൺസർമാരായ ഡിനി ജോസ് (ലൈംഫൈ), സജി മംഗലത്ത് (റോയൽ കേരള), റിയൽറ്റർമാരായ ജെഫിൻ വാലയിൽ ജോസഫ്, സന്തോഷ് ജേക്കബ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അജീഷ് രാജേന്ദ്രൻ, തെരേസ, ബിജു, അഭിലാഷ്, റിയൽറ്റർമാരായ ജോബിഷ് ബേബി, അലക്സ് അലക്സാണ്ടർ, സിജി ആൻറണി, കലാകാരന്മാരെ പ്രതിനിധീകരിച്ച് ഋക്ഥ, ജയറാണി, ജോസിയോൺ, ബിജു മുണ്ടയ്ക്കൽ, അനുപമ വർമ എന്നിവരും ആഷ റെജി, വിനോദ് ജോൺ, ജിത്തു ദാമോദർ, തോമസ് വാഴയിൽ തുടങ്ങിയവരും പ്രസംഗിച്ചു. അഞ്ജലി ആൻ ജോൺ, അമൽ പ്രമോദ് എന്നിവരുടെ ഗാനങ്ങളും ഫറാസ് ഒരുക്കിയ ഡിജെയുമുണ്ടായിരുന്നു.

മരിയ നികിത, ഫറാസ് മുഹമ്മദ്, ആൻസി ഏബ്രഹാം, അലീന തോമസ്, ജോർജുകുട്ടി തോമസ്, ജെഫി ജോൺസൺ, റെൽക രതീഷ്, സന്ദീപ് രാജ്കുമാർ, ആദർശ്, വെൽമ ഡോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മഹാഓണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. വിവിധ തലങ്ങളിലുള്ള സ്പോൺസർഷിപ്പിനും അവസരമുണ്ട്. ഡിജിറ്റൽ ഡിസ്പ്ളേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ നടക്കുന്ന മഹാഓണം പരിപാടിക്കു പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും കലാപരിപാടികളുടെ റജിസ്ട്രേഷനും മറ്റും ലെവിറ്റേറ്റിൻറെയും മഹാഓണത്തിൻറെയും വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് : https://levitateinc.ca/, ഫോൺ: 647-781-4743.

You might also like

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Top Picks for You
Top Picks for You