newsroom@amcainnews.com

പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്‌കാരം ഇന്ന്

ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലെയ്ക്ക് രാജ്യം ഇന്ന് വിട നല്‍കും. വൈകിട്ട് നാല് മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആശാ ഭോസ്ലെക്ക് അതിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ ഇന്നലെ വസതിയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്‌സ്‌റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത സപര്യയില്‍ പതിനായിരത്തിലധികം ഗാനങ്ങളാണ് ആശാ ഭോസ്ലെ ആലപിച്ചത്. ക്ലാസിക്കല്‍ മുതല്‍ പോപ്പ് വരെയുള്ള ഏത് ശൈലിയും വഴങ്ങുന്ന ആ ശബ്ദം എണ്ണൂറിലധികം ചിത്രങ്ങള്‍ക്ക് മാറ്റുകൂട്ടി.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, പത്മവിഭൂഷണ്‍, രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ എണ്ണമറ്റ അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. ആശാ ഭോസ്ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുവര്‍ണ്ണ യുഗത്തിനാണ് അന്ത്യമാകുന്നത്.

You might also like
States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You