ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് പഞ്ചാബിൽ അറസ്റ്റിലായി. കപൂർത്തല ജില്ലയിലെ ഫഗ്വാര സ്വദേശിയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തലവൻ നമിത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഹിമാൻഷു സൂദ് പ്രവർത്തിച്ചിരുന്നതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു.
അറസ്റ്റിനിടെ ഹിമാൻഷു സൂദിന്റെ കൈവശം നിന്ന് മൂന്ന് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും കണ്ടെടുത്തു. അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ മറ്റ് കൂട്ടാളികളെ തിരിച്ചറിയുന്നതിനും സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.