newsroom@amcainnews.com

മുംബൈയിൽ സംഗീത നിശയ്ക്കിടെ നിയമ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു; അമിത മദ്യപാനമെന്ന് പ്രാഥമിക നിഗമനം

മുംബൈ: മുംബൈയിലെ എൻ.എസ്.സി.ഐ (NSCI) ഡോമിൽ നടന്ന സംഗീത പരിപാടിക്കിടെ 28 വയസുകാരനായ നിയമ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു. വൃഷഭ് ഗംഗുർഡെ എന്ന യുവാവാണ് ശനിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ജീവന് വെടിഞ്ഞത്.

മുംബൈയിലെ സംഗീത നിശ ആസ്വദിക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീണ വൃഷഭിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി മദ്യം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മദ്യത്തിന് പുറമെ യുവാവ് മറ്റേതെങ്കിലും തരത്തിലുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം മാത്രമേ യഥാർത്ഥ മരണകാരണത്തിൽ വ്യക്തത ലഭിക്കൂ എന്ന് വ്യക്തമാക്കിയ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഗീത നിശയിൽ 31കാരിയായ ഒരു യുവതിയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മദ്യവും എനർജി ഡ്രിങ്കും കഴിച്ചതിനു പിന്നാലെയാണ് യുവതിയ്ക്ക് അസ്വസ്ഥതയുണ്ടായത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Top Picks for You
Top Picks for You