newsroom@amcainnews.com

മലയാളി പര്‍വതാരോഹകന്‍ നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി

ന്യൂയോർക്ക് : പ്രശസ്ത മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തിന് മുകളില്‍ കുടുങ്ങി. ഷെയ്ഖ് ഹസന്‍ ആണ് നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയിലെ പർവ്വതത്തിൽ കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്.

സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്റെ സന്ദേശത്തില്‍ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമര്‍പ്പിച്ചുള്ള ബാനര്‍ മൗണ്ട് ഡെനാലി മലമുകളില്‍ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര. വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദേശഖര്‍ ട്വീറ്റ് ചെയ്തു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്ഖ് ഹസന്‍.

You might also like

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

Top Picks for You
Top Picks for You