newsroom@amcainnews.com

ടൊറൻ്റോയിൽ ജ്വല്ലറി കവർച്ച തുടർക്കഥയാകുന്നു; മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ ചുറ്റിക ഉപയോഗിച്ച് ജ്വല്ലറിയുടെ ഡിസ്പ്ലേ കേസുകൾ തകർത്ത് ആഭരണങ്ങൾ കവർന്നു

ടൊറൻ്റോ: നഗരത്തിലുടനീളം ജ്വല്ലറി കവർച്ച തുടർക്കഥയാകുന്നു. അടുത്തിടെ ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ മേഖലയിലുടനീളമുള്ള ജ്വല്ലറികളിൽ നടന്ന കവർച്ചകൾക്ക് സമാനമായ രീതിയിൽ സ്കാർബ്റോയിലെ ഗോൾഡൻ മൈൽ ഏരിയയിലെ ജ്വല്ലറിയിൽ മോഷണം നടന്നതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വിക്ടോറിയ പാർക്ക് അവന്യൂവിലെ എഗ്ലിൻ്റൺ അവന്യൂ ഈസ്റ്റ് ഏരിയയിലുള്ള ഗോൾഡൻ മൈൽ പ്ലാസയിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്.

മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ ചുറ്റിക ഉപയോഗിച്ച് ജ്വല്ലറിയുടെ ഡിസ്പ്ലേ കേസുകൾ തകർത്ത് ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ, പ്രതികളിൽ ഒരാൾക്ക് പരുക്കേറ്റതായി ദൃക്സാക്ഷികൾ അറിയിച്ചു. പ്രതികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു. ഒരു റിപ്ലിക്ക തോക്കും രണ്ട് ചുറ്റികളും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുന്നു. സംഭവത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.

You might also like

ഗുജറാത്തിൽ 45 യാത്രക്കാരുമായി പോയ ബസ് അപകടത്തിൽ പെട്ടു

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

മുല്ലപ്പെരിയാർ സമിതി പുനഃസംഘടന: കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

Top Picks for You
Top Picks for You