newsroom@amcainnews.com

ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ട്! കമലാ ഹാരിസ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കും

വാഷിങ്ടൻ: 2028ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമലയുടെ വെളിപ്പെടുത്തൽ. ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും കമല ഹാരിസ് ബിബിസിയോട് പറഞ്ഞു.

‘‘എന്റെ മുഴുവൻ കരിയറും സേവനത്തിന്റേതായിരുന്നു. അത് എന്റെ അസ്ഥികളിൽ അലിഞ്ഞുചേർന്നതാണ്. ഞാൻ സർവേകൾക്ക് ചെവി കൊടുത്തിരുന്നുവെങ്കിൽ മത്സരിക്കില്ലായിരുന്നു, ഇവിടെ ഇരിക്കുകയില്ലായിരുന്നു’’ – കമല ഹാരിസ് പറഞ്ഞു. ഡോണൾഡ് ട്രംപിനെ ഏകാധിപതി എന്നാണ് കമല അഭിമുഖത്തിൽ വിശേഷിപ്പിച്ചത്.

‘‘ട്രംപ് ഒരു ഫാഷിസ്റ്റിനെപ്പോലെ പെരുമാറുമെന്നും ഒരു സ്വേച്ഛാധിപത്യ സർക്കാരായിരിക്കും ഉണ്ടാകുകയെന്നും ഞാൻ പ്രചാരണ വേളയിൽ നടത്തിയ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നീതിന്യായ വകുപ്പിനെ ആയുധമാക്കുമെന്ന് ട്രംപ് പറയുകയും അത് കൃത്യമായി ചെയ്യുകയും ചെയ്തു. രാഷ്ട്രീയ ആക്ഷേപഹാസ്യം നടത്തുന്നവർക്കെതിരെ ഫെഡറൽ ഏജൻസികളെ അദ്ദേഹം ആയുധമാക്കി. അദ്ദേഹത്തിന്റെ ക്ഷമ അത്ര ചെറുതാണ്. ഒരു തമാശയിൽ നിന്നുള്ള വിമർശനം പോലും അദ്ദേഹത്തിന് സഹിക്കാനായില്ല. അതിലൂടെ ഒരു മാധ്യമ സ്ഥാപനം മുഴുവൻ അടച്ചിടാൻ അദ്ദേഹം ശ്രമിച്ചു’’ – കമല ഹാരിസ് പറഞ്ഞു.

You might also like

ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു; രണ്ട് മൃതദേഹങ്ങള്‍ കൈമാറി

മെലിസ ചുഴലിക്കാറ്റ്: കരീബിയൻ രാജ്യങ്ങൾക്ക് സഹായവുമായി കാനഡ

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

കൊൽ‌ക്കത്തയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ, മൂന്നു പേർ അറസ്റ്റിൽ

കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തോടെ ഡേ ലൈറ്റ് സേവിംഗ് ടൈം അവസാനിക്കും; ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് തിരിക്കണം

മെലിസ ചുഴലിക്കാറ്റ്: ജമൈക്കയില്‍ കനത്ത നാശനഷ്ടം

Top Picks for You
Top Picks for You