newsroom@amcainnews.com

വെനസ്വേലയ്ക്ക് പിന്നാലെ കാനഡയോ? സുരക്ഷാ ആശങ്ക പങ്കുവെച്ച് കനേഡിയൻ പൗരന്മാർ

വെനസ്വേലയിൽ അടുത്തിടെ നടന്ന അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ ​രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് കാനഡക്കാർ. ലെജർ നടത്തിയ സർവ്വേ പ്രകാരം 31% കനേഡിയൻ പൗരന്മാരും തങ്ങളുടെ രാജ്യത്തിന് മേൽ അമേരിക്ക നേരിട്ടുള്ള സൈനിക നടപടികൾക്ക് മുതിരുമെന്ന വിശ്വസത്തിലാണ്. വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് 53% കാനഡക്കാരും വിലയിരുത്തി. വെനസ്വേല ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ഇത് മോശമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

വെനസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യമിട്ടാണ് അമേരിക്ക ഈ നീക്കം നടത്തിയതെന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാ​ഗം ആളുകളും അറിയിച്ചത്. കാനഡയ്ക്ക് പുറമെ ഗ്രീൻലൻഡ്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്ക ഭാവിയിൽ കടന്നുകയറ്റം നടത്തിയേക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ അയൽരാജ്യത്തെക്കുറിച്ച് വലിയ അനിശ്ചിതത്വമാണ് കനേഡിയൻ പൗരന്മാർക്കിടയിൽ നിലനിൽക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

You might also like
New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You