ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇറാനിയന്‍ ഭരണകൂടം ഉയര്‍ത്തുന്ന കടുത്ത അപകടസാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ യാത്രാ നിര്‍ദേശം. ‘ബോംബാക്രമണം നിലച്ചെങ്കിലും, ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന്’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി
ഇറാന്‍ ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ലെന്നും തടവിലാക്കപ്പെട്ട അമേരിക്കന്‍ പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ നിഷേധിക്കുന്നത് പതിവാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഊന്നിപ്പറയുന്നു. അമേരിക്കന്‍ ബന്ധങ്ങളുള്ള വ്യക്തികളെ ഏകപക്ഷീയമായി തടങ്കലില്‍ വയ്ക്കുന്നതിനുള്ള അപകടസാധ്യതകളെയും ഭരണകൂടത്തിന്റെ രീതിയെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതിനായി state.gov/do-not-travel-to-Iran എന്നൊരു പ്രത്യേക വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളിലും സൈനിക സ്ഥാപനങ്ങളിലും യുഎസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവന.