ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ഏറ്റവും വലിയ സാംസ്‌കാരിക-സൗഹൃദ കൂട്ടായ്മയായ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന്‍റെ 27-ാമത് എഡിഷന് ഡാലസ് വേദിയാകുന്നു. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്‌നാനായ പള്ളി പാരീഷ് ഹാളില്‍ (13565 Webb Chapel Rd, Farmers Branch, TX) സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
4500 ഡോളർ (ഏകദേശം 3.75 ലക്ഷത്തിലേറെ രൂപ) സമ്മാനത്തുകയും ആകര്‍ഷകമായ ട്രോഫിയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം നേടുന്ന ടീമിന് 3000 ഡോളറും, മൂന്നാം സമ്മാനമായി 2250 ഡോളറും, നാലാം സമ്മാനമായി 1500 ഡോളറും നല്‍കും. ടൂര്‍ണമെൻ്റിലേക്കുള്ള ടീമുകളുടെ രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക : www.56international.com







