newsroom@amcainnews.com

കാനഡയിൽ ഇൻഷുറൻസ് കമ്പനിയുടെ ഡാറ്റ ഹാക്ക് ചെയ്ത് നിരവധി ഇൻഷുറൻസ് നമ്പറുകൾ കൈക്കലാക്കി; CRA അക്കൗണ്ടുകളിലേക്ക് നുഴഞ്ഞ് കയറിയതായി റിപ്പോർട്ട്

ഒട്ടാവാ: കാനഡയിൽ ഇൻഷുറൻസ് കമ്പനിയുടെ ഡാറ്റ ഹാക്ക് ചെയ്ത് നിരവധി ഇൻഷുറൻസ് നമ്പറുകൾ കൈക്കലാക്കി ആളുകളുടെ CRA അക്കൗണ്ടുകളിലേക്ക് നുഴഞ്ഞ് കയറിയതായി റിപ്പോർട്ട്. 28,000 സോഷ്യൽ ഇൻഷുറൻസ് നമ്പറുകളാണ് ഹാക്ക് ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഹാക്കിംഗിൻ്റെ ആശങ്കകൾക്കിടയിലാണ് നമ്പറുകൾ ഇത്തരത്തിൽ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ സർക്കാരിൻ്റെ ഇൻ്റീരിയർ ഹെൽത്ത് അതോറിറ്റിയിൽ നിന്ന്, സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ വൻതോതിൽ ചോർത്തിയതാണ് റിപ്പോർട്ട്.

പലരുടെയും ഇൻഷുറൻസ് നമ്പർ വെച്ച് വ്യാജരേഖകളും ഉണ്ടാക്കിയിട്ടുണ്ട്. എത്ര പേരുകൾ തട്ടിപ്പുകാർ ചൂഷണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമല്ലെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഇൻ്റീരിയർ ഹെൽത്ത് ജീവനക്കാരുടെ പഴയതും ഇപ്പോഴുള്ളതുമായ മോഷ്ടിച്ച ഐഡൻ്റിറ്റികൾ വ്യാജ CRA റീഫണ്ടുകളും മറ്റ് വായ്പകളും നേടാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ദി ഫിഫ്ത്ത് എസ്റ്റേറ്റ് റിപ്പോർട്ട് ചെയ്യുന്നു. പേരുകളും സ്വകാര്യ തിരിച്ചറിയൽ രേഖകളും ഹാക്ക് ചെയ്യപ്പെട്ട പല വ്യക്തികളും ഭീതിയോടെയാണ് കഴിയുന്നത് എന്ന് ഒൻ്റാരിയോയിലെ ഒരു മുൻ പ്രൈവസി കമ്മീഷണർ പറയുന്നു.

You might also like
Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

The adventurous rescue of the baby elephant by the fishermen

മത്സ്യത്തൊഴിലാളികളുടെ സാഹസികമായ ആനക്കുട്ടി രക്ഷാപ്രവർത്തനം

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Top Picks for You
Top Picks for You