newsroom@amcainnews.com

മസ്‌കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസറായ ആഷ്‌ലി സെന്റ് ക്ലെയർ; വൗ! ഒറ്റവാക്കിൽ പ്രതികരിച്ച് മസ്‌ക്

സ്‌കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസറായ ആഷ്‌ലി സെന്റ് ക്ലെയറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ഇലോൺ മസ്‌ക്. അഞ്ച് വർഷമായി ഒരു കുഞ്ഞിനായുളള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എന്ന ആഷ്‌ലിയുടെ എക്‌സ് പോസ്റ്റിൽ ‘വൗ! ‘ എന്ന് മാത്രമാണ് മസ്‌ക് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

‘അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു’, ആഷ്‌ലി സെന്റ് ക്ലെയർ എക്സിൽ കുറിച്ചു.

നിലവിൽ 12 കുട്ടികളുടെ പിതാവാണ് മസ്‌ക്. മുൻ ഭാര്യ ജസ്റ്റിൻ മസ്‌കിൽ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികൾ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേർപിരിയുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തിൽ മസ്‌കിന് കുട്ടികളില്ല.

2020 നും 2022 നും ഇടയിൽ ഗായിക ഗ്രിംസിൽ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്. 2021 ൽ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോൻ സില്ലിസിൽ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവർക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.

You might also like

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

Top Picks for You
Top Picks for You