newsroom@amcainnews.com

സ്കോട്ട്ലാൻഡിൽ സഹപ്രവർത്തകയായ നഴ്സിനെ കണ്ണുരുട്ടിക്കാണിച്ച ഇന്ത്യക്കാരിക്ക് എട്ടിന്റെ പണി! 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ വിധി

എഡിൻബർഗ്: ജോലിസ്ഥലത്ത് സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. കണ്ണുരുട്ടൽ പോലെയുള്ള, വാക്കുകൾ കൊണ്ടല്ലാത്ത അവഹേളനങ്ങളും പീഡനമായി കണക്കാക്കപ്പെടും എന്നതാണ് വിധിയുടെ മുഖ്യ സന്ദേശം. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് അവർ മാത്രമല്ല, തൊഴിലുടമകളും കൂടി ഉത്തരവാദികളാകും എന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത് 64കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്റൽ നഴ്‌സിനാണ്. നാല് പതിറ്റാണ്ടിലേറെ നഴ്സായി ജോലി ചെയ്യുന്ന അവർ എഡിൻബർഗിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു. ആ സമയത്ത് സഹപ്രവർത്തകയിൽ നിന്ന് ഉണ്ടായ അവഹേളനപരമായ സമീപനമാണ് കേസിന് വഴിയൊരുക്കിയത്. ക്ലിനിക്കിൽ പുതിയ ഡെന്റൽ തെറാപ്പിസ്റ്റ് ജിസ്ന ഇക്ബാൽ നിയമിതയായതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിൽ യോഗ്യത നേടിയിരുന്നെങ്കിലും യുകെയിൽ ഡോക്ടറായി പ്രവർത്തിക്കാൻ അനുവാദമില്ലാതിരുന്നതിനാൽ, ജിസ്നയ്ക്ക് റിസപ്ഷനിസ്റ്റ് ജോലികൾ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നതെങ്കിലും ജിസ്നയും ഹോവിസണും തമ്മിലുള്ള ബന്ധം അത്ര സൗഹാർദ്ദപരമായിരുന്നില്ല.

ജിസ്ന പലപ്പോഴും അവഗണിക്കുകയും സംസാരിക്കുമ്പോൾ കണ്ണുരുട്ടുകയും ചെയ്തുവെന്നായിരുന്നു ഹോവിസണിന്റെ പരാതി. ഇത്തരം സമീപനം കാരണം ജോലിസ്ഥലത്ത് വെച്ച് കരയേണ്ട അവസ്ഥ വരികയായിരുന്നുവെന്നും അവർ ട്രൈബ്യൂണലിനോട് വ്യക്തമാക്കി. സ്ഥിതി കൈവിട്ടപ്പോൾ, ഹോവിസൺ കാര്യം ക്ലിനിക്കിന്റെ ഉടമയായ ഡോ. ഫാരി ജോൺസൺ വിത്തയത്തിനെ അറിയിച്ചു. എന്നാൽ പ്രശ്നം തീരാതെ പോയതോടെ സംഭവം നിയമവഴിയിലേക്ക് മാറി. എഡിൻബർഗ് ട്രൈബ്യൂണൽ നടത്തിയ അന്വേഷണത്തിൽ, ഹോവിസൺ നേരിട്ടത് പരുഷമായതും, ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളതും, വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റം ആയിരുന്നുവെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

You might also like

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Top Picks for You
Top Picks for You