newsroom@amcainnews.com

യു എസിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു; ആറുപേർക്ക് പരുക്ക്

ഷിക്കാഗോ: യു.എസിലെ ഷിക്കാഗോയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്നുള്ള 25 കാരിയായ നവ്യ ഗഡുസുവാണ് മരിച്ചത്. അപകടത്തിൽ വാനിലുണ്ടായിരുന്ന മറ്റ് ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിദ്യാർഥിനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യാനയിലെ ലേക്ക് കൗണ്ടിയിലുള്ള ക്രൗൺ പോയിന്റിന് സമീപം ഇന്റർസ്റ്റേറ്റ് 65-ൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഏഴുപേരുമായി സഞ്ചരിച്ചിരുന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് പുറകിലായി കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ ഇവരുടെ വാൻ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മിനിവാൻ റോഡിൽ മറിഞ്ഞാണ് ദുരന്തമുണ്ടായത്.

അപകടത്തിൽപ്പെട്ട മിനിവാനിൽ രണ്ട് മുൻ സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മരിച്ച നവ്യ ഉൾപ്പെടെയുള്ള മറ്റ് യാത്രക്കാർ സീറ്റുകളില്ലാത്ത വാനിന്റെ പുറകിലത്തെ ഭാഗത്താണ് ഇരുന്നിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി കോൺസുലേറ്റ് അധികൃതർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്.

You might also like

പരീക്ഷാ വിവാദങ്ങൾക്കിടയിൽ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പിഎസ്‌സി തീരുമാനം; ഉത്തരവിറങ്ങി

നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു

വർദ്ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാൻ 173 വർഷം പഴക്കമുള്ള ഹൗറ റെയിൽവേ സ്റ്റേഷന് ഈ മാസം പുതിയ പ്ലാറ്റ്‌ഫോം ലഭിക്കും

ഓപ്പറേഷൻ ന്യൂ ഡോൺ: ചിക്കാഗോയിൽ 305 പേർ അറസ്റ്റിൽ, കാണാതായ 24 കുട്ടികളെ കണ്ടെത്തി എഫ്.ബി.ഐ

കാനഡ ക്രിട്ടിക്കൽ മിനറൽസ് ആക്സിലറേറ്ററിന് കീഴിലുള്ള ആദ്യ കരാർ പ്രഖ്യാപിച്ച് കാനഡ

ഒൻ്റാരിയോ ഓഷവയിൽ കള്ളനോട്ട് നൽകി മൊബൈൽ ഫോണുകൾ വാങ്ങിയ രണ്ട് കൗമാരക്കാർ അറസ്റ്റിൽ

Top Picks for You
Top Picks for You