newsroom@amcainnews.com

കാനഡയിൽ ഡ്യൂട്ടിക്കിടെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു: യുവാവ് അറസ്റ്റിൽ

കാനഡയിൽ ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) കോൺസ്റ്റബിളായ തരുൺ ബാലി (29) ആണ് മരിച്ചത്. വടക്കൻ ഒൻ്റാരിയോയിലെ ഹേർസ്റ്റ് എന്ന ചെറുപട്ടണത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. തുടർന്ന് നടന്ന അന്വേഷണത്തിൽ വാഹനാപകടത്തിന് കാരണക്കാരനായ പതിനെട്ട് വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തതായി OPP അറിയിച്ചു. കേസ് അന്വേഷണത്തിനിടെ തരുൺ ബാലിയെ പ്രതി ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ യുവാവിനെതിരെ കൊലപാതകം, അശ്രദ്ധമായി വാഹനമോടിക്കൽ, പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി.

രണ്ടര വർഷമായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസിൽ സേവനമനുഷ്ഠിക്കുന്ന തരുൺ ബാലി സെൻട്രൽ ഒൻ്റാരിയോയിലെ ഡഫറിൻ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ, താൽക്കാലിക ചുമതലയുടെ ഭാഗമായി ജെയിംസ് ബേ മേഖലയിലേക്ക് മാറ്റിയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്.

You might also like
Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Top Picks for You
Top Picks for You