newsroom@amcainnews.com

ഇന്ത്യ പാക് സംഘര്‍ഷം: തുര്‍ക്കി, അസര്‍ബൈജാന്‍ യാത്ര റദ്ദാക്കി ഇന്ത്യക്കാര്‍

തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ വന്‍തോതില്‍ റദ്ദാക്കി ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കം.

പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള എല്ലാ ഫ്ളൈറ്റ് – ഹോട്ടല്‍ ബുക്കിംഗുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, കമ്പനിയുടെ സഹസ്ഥാപകനായ പ്രശാന്ത് പിറ്റിയാണ് ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ വന്‍തോതില്‍ റദ്ദാക്കുന്നതായി ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

തുര്‍ക്കിയിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരില്‍ ഏകദേശം 22 ശതമാനം പേരും അസര്‍ബൈജാനിലേക്കുള്ളതില്‍ 30 ശതമാനത്തിന് മുകളില്‍ പേരും യാത്ര റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഓരോ യാത്രക്കാരനില്‍ നിന്ന് 60,000-70,000 രൂപ കണക്കാക്കിയാലും ഏകദേശം 2,500 മുതല്‍ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ചെലവഴിച്ചിരുന്നത്. എവിടെയാണ് പണം ചെലഴവിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യക്കാര്‍ അറിഞ്ഞിരിക്കണം. പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രശാന്ത് പിറ്റി കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍വീഴുകയും ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

You might also like
The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Top Picks for You
Top Picks for You