newsroom@amcainnews.com

കുടിയേറ്റ പ്രക്ഷോഭം: ലൊസാഞ്ചലസില്‍ മറീനുകള്‍ സജ്ജം

കുടിയേറ്റ പ്രക്ഷോഭം കൂടുതലിടങ്ങളിലേക്കു വ്യാപിക്കുന്നതിനിടെ, 200 മറീന്‍ സേനാംഗങ്ങളെ നഗരത്തിലെത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചു തെരുവിലിറങ്ങിയവര്‍ നടത്തിയേക്കാവുന്ന അക്രമങ്ങളില്‍നിന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനാണ് നടപടി. കുടിയേറ്റക്കാര്‍ക്കിടയില്‍ പരിശോധന നടത്തുന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കി നാഷനല്‍ ഗാര്‍ഡ് സേനാംഗങ്ങള്‍ നേരത്തേ തന്നെ രംഗത്തുണ്ട്.

ഇതിനിടെ, നാഷനല്‍ ഗാര്‍ഡ് വിന്യാസം തടഞ്ഞുള്ള കോടതി ഉത്തരവ് സ്റ്റേ ചെയ്ത അപ്പീല്‍ കോടതി നടപടിയില്‍ ട്രംപ് നന്ദി രേഖപ്പെടുത്തി. ലൊസാഞ്ചലസില്‍ സേനയെ ഇറക്കിയില്ലായിരുന്നുവെങ്കില്‍ നഗരം ഇപ്പോഴേയ്ക്കും കത്തിച്ചാമ്പലായേനെ എന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ട്രംപ് വിരുദ്ധ ‘നോ കിങ്‌സ്’ റാലികള്‍ യുഎസിലെ ഭൂരിഭാഗം ഇടങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.

You might also like

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

നികുതിവെട്ടിപ്പും വ്യാജരേഖയും വേണ്ട; കുടിയേറ്റക്കാർക്കെതിരെ സ്വീഡൻ

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You