newsroom@amcainnews.com

ഷോർട്ട് സർക്യൂട്ടിന് സാധ്യത; കാനഡയിൽ ആയിരക്കണക്കിന് സാന്റ ഫെ എസ്‌യുവികൾ ഹ്യുണ്ടായി തിരിച്ചുവിളിച്ചു

ഓട്ടവ: സ്റ്റാർട്ടർ മോട്ടോറിലെ ടെർമിനൽ കവറിലെ തകരാറ് കാരണം, ഷോർട്ട് സർക്യൂട്ടിന് സാധ്യതയുള്ളതിനാൽ കാനഡയിൽ ആയിരക്കണക്കിന് സാന്റ ഫെ എസ്‌യുവികൾ ഹ്യുണ്ടായി തിരിച്ചുവിളിച്ചു. ട്രാൻസ്‌പോർട്ട് കാനഡ പറയുന്നതനുസരിച്ച് , 2024 ലും 2025 ലും നിർമ്മിച്ച 13,153 ഹ്യുണ്ടായി സാന്താ ഫെ മോഡലുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ചില വാഹനങ്ങളിൽ, സ്റ്റാർട്ടർ മോട്ടോറിന്റെ ടെർമിനൽ കവർ ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടിണ്ടാവില്ല. തൽഫലമായി, ഷോർട്ട് സർക്യൂട്ട് ഉണ്ടാകാമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയിലും സമാനമായ തിരിച്ചുവിളി പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം 2024 ൽ നിർമ്മിച്ച സാന്റ ഫെയുടെ പരീക്ഷണത്തിനിടെയാണ് ഈ തകരാർ ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പറഞ്ഞു.

ഈ മോഡൽ കൈവശമുള്ള ഉടമകളെ ഹ്യുണ്ടായി നേരിട്ട് മെയിൽ വഴി ബന്ധപ്പെടുമെന്നും പരിശോധനയ്ക്കായി വാഹനം ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുമെന്നും ട്രാൻസ്‌പോർട്ട് കാനഡ വ്യക്തമാക്കി. ആവശ്യമെങ്കിൽ വാഹനത്തിന്റെ സ്റ്റാർട്ടർ മോട്ടോർ പോസിറ്റീവ് ടെർമിനൽ കവർ വീണ്ടും ഇൻസ്റ്റാൾ ചെയ്യുമെന്നും ഏജൻസി അറിയിച്ചു.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Top Picks for You
Top Picks for You