newsroom@amcainnews.com

തിരൂരിലെ ക്വാർട്ടേഴ്‌സ് കേസ്: നിരപരാധിത്വം തെളിഞ്ഞിട്ടും യുവതികൾക്കെതിരെ സൈബർ ആക്രമണവും വ്യാജപ്രചാരണവും

തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കും ചേമ്പ്യൻപടിക്കും ഇടയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ നിന്നും നവജാത ശിശുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ അപവാദ പ്രചാരണങ്ങൾക്കെതിരെ രണ്ട് യുവതികൾ രംഗത്ത്. തങ്ങൾ നിരപരാധികളാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടും, ചില വ്യക്തികളും ഓൺലൈൻ മാധ്യമങ്ങളും ചേർന്ന് തങ്ങളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് യുവതികൾ ആരോപിക്കുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുൻപ് വരെ ഈ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നത് ഈ യുവതികളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വാഭാവിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇവരെ വിളിപ്പിക്കുകയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ ഇവർ പ്രസവിച്ചിട്ടില്ലെന്ന് പരിശോധനകളിൽ കൃത്യമായി തെളിഞ്ഞതോടെ, കേസിൽ ഇവർക്ക് യാതൊരു പങ്കുമില്ലെന്ന് ഉറപ്പുവരുത്തി പോലീസ് ഇവരെ വിട്ടയച്ചതുമാണ്.

You might also like

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Top Picks for You
Top Picks for You