newsroom@amcainnews.com

ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്: കാനഡയിൽ പിആർ നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം; അപേക്ഷകൾ സ്വീകരിച്ച് ഐആർസിസി

ഓട്ടവ: കാനഡയുടെ പുതിയ ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ് (HCWP) പാത്ത് വേയിലൂടെ സ്ഥിര താമസം (പിആർ) നേടാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 31 രാവിലെ പത്ത് മണി മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഈ വർഷം HCWP വഴി 2,750 അപേക്ഷകൾ സ്വീകരിക്കുമെന്നും ഐആർസിസി വ്യക്തമാക്കി. കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ, വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾ എന്നിങ്ങനെ രണ്ടു സ്ട്രീമുകൾ ഉൾക്കൊള്ളുന്നതാണ് ഹോം കെയർ വർക്കർ ഇമിഗ്രേഷൻ പൈലറ്റ്.

ആകെയുള്ള 2,750 അപേക്ഷകളിൽ 150 എണ്ണം നിലവിൽ രാജ്യത്തിന് പുറത്തുള്ള ഹോം കെയർ തൊഴിലാളികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ, കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികളുടെ അപേക്ഷകളായിരിക്കും ഐആർസിസി ആദ്യം സ്വീകരിക്കുക. കാനഡയ്ക്ക് പുറത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശ ഹോം കെയർ തൊഴിലാളികൾക്ക് പിന്നീട് അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. എന്നാൽ, ഈ തീയതി ഇമിഗ്രേഷൻ വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വർഷത്തെ പരിധി എത്തിക്കഴിഞ്ഞാൽ, അടുത്ത വർഷം പ്രോഗ്രാം വീണ്ടും ആരംഭിക്കുന്നത് വരെ ഐആർസിസി അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തും.

You might also like

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Top Picks for You
Top Picks for You