newsroom@amcainnews.com

ജിഎസ്ടി നിരക്കിലെ ഇളവ്; കുപ്പിവെള്ളത്തിന്റെ വില റെയിൽവേ ഒരു രൂപ കുറച്ചു, വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് ഒരു ലീറ്റർ കുപ്പിവെള്ളം സൗജന്യം

ന്യൂഡൽഹി: ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിൽ കുപ്പിവെള്ളത്തിന്റെ വില റെയിൽവേ ഒരു രൂപ കുറച്ചു. ഒരു ലീറ്റർ വെള്ളത്തിനു 15 രൂപയ്ക്കു പകരം 14 രൂപയും 500 എംഎൽ കുപ്പിക്ക് 10 രൂപയ്ക്ക് പകരം 9 രൂപയുമാണ് ഇനി ഈടാക്കുക. പുതിയ നിരക്കുകൾ 22ന് പ്രാബല്യത്തിൽ വരും.

‘റെയിൽ നീർ’ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും വിൽക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവു ബാധകമാണെന്നും റെയിൽവേ ബോർഡിന്റെ സർക്കുലറിൽ പറയുന്നു. വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് ഒരു ലീറ്റർ കുപ്പിവെള്ളം വീതം സൗജന്യമായി നൽകാനും തീരുമാനിച്ചു. ഇടക്കാലത്ത് ഇത് 500 എംഎൽ ആയി കുറച്ചിരുന്നു. ആവശ്യക്കാർക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎൽ കൂടി നൽകുകയായിരുന്നു പതിവ്. പ്ലാസ്റ്റിക് കുപ്പികളുടെ സംസ്കരണം സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാനും റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

You might also like
Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Top Picks for You
Top Picks for You