newsroom@amcainnews.com

ഹെൽത്ത് കെയർ സപ്പോർട്ടിംഗ് സ്റ്റാഫിന് സുവർണ്ണാവസരം! ക്ലീനർമാർക്കും സെക്യൂരിറ്റി ജീവനക്കാർക്കും കാനഡ പി.ആർ; ബ്രിട്ടീഷ് കൊളംബിയയിൽ പുതിയ കുടിയേറ്റ പദ്ധതി

ബ്രിട്ടീഷ് കൊളംബിയ: ആരോഗ്യമേഖലയിലെ ശുചീകരണ തൊഴിലാളികൾക്കും സെക്യൂരിറ്റി ജീവനക്കാർക്കും കാനഡയിൽ സ്ഥിരതാമസത്തിന് പുതിയ അവസരമൊരുക്കി ബ്രിട്ടീഷ് കൊളംബിയ ഗവൺമെന്റ്. ബി.സി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിൽ ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമുള്ള പ്രത്യേക കുടിയേറ്റ പദ്ധതിയുടേ പ്രഖ്യാപനം ഏപ്രിൽ 23-നാണ് ഉണ്ടായത്. സാധാരണയായി ഡോക്ടർമാർക്കും നഴ്‌സുമാർക്കും മാത്രം മുൻഗണന നൽകുന്ന കുടിയേറ്റ നയങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ സപ്പോർട്ടിംഗ് സ്റ്റാഫിനെ കൂടി പരിഗണിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

ഈ പദ്ധതിയനുസരിച്ച് ബ്രിട്ടീഷ് കൊളംബിയയിലെ റൂറൽ അഥവാ ഉൾനാടൻ പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. മെട്രോ വാൻകൂവറിന് പുറത്തുള്ള പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം. പരമാവധി 250 പേർക്ക് മാത്രമായിരിക്കും ഈ സ്പെഷ്യൽ പ്രോഗ്രാം വഴി നോമിനേഷൻ നൽകുക. അതിനാൽ തന്നെ അപേക്ഷകർക്കിടയിൽ കടുത്ത മത്സരം ഉണ്ടാകാൻ സാധ്യതയുണ്ട്. 2026 ജൂൺ മാസത്തോടു കൂടി ഈ പദ്ധതിയുടെ അപേക്ഷാ നടപടികൾ ആരംഭിക്കുമെന്നാണ് പ്രവിശ്യാ ഗവൺമെന്റ് അറിയിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കുടിയേറ്റ നയമനുസരിച്ച് മൊത്തം നോമിനേഷനുകളിൽ 35 ശതമാനമെങ്കിലും വാൻകൂവറിന് പുറത്തുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കായി നീക്കിവെക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഹെൽത്ത് അതോറിറ്റികളിലെ ക്ലീനിംഗ്, സെക്യൂരിറ്റി ജീവനക്കാർക്കായി ഈ പ്രത്യേക അവസരം നൽകുന്നത്. നിലവിൽ ബി.സി പി.എൻ.പിയിൽ ഗ്രാജുവേറ്റ്, ടെക് തസ്തികകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് നിയമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്.

ജൂൺ മാസം അപേക്ഷാ നടപടികൾ തുടങ്ങുന്നതിന് മുൻപായി ഇതിനുള്ള യോഗ്യത മാനദണ്ഡങ്ങൾ, സമയപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിടും. നിലവിൽ നിശ്ചിത തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കാവുന്നതാണ്. ഉൾനാടൻ പ്രദേശങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വിദേശ തൊഴിലാളികൾക്ക് കനേഡിയൻ പി.ആർ നേടാനുള്ള എളുപ്പവഴിയായി ഈ പദ്ധതി മാറുമെന്നാണ് കരുതപ്പെടുന്നത്. ഹെൽത്ത് കെയർ സെക്ടറിലെ ജീവനക്കാരെ നിലനിർത്തുന്നതിനും ആ മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും ഈ തീരുമാനം വലിയ സഹായമാകും.

You might also like
Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You